ബർവ ബാങ്ക് ഇനി മുതൽ ദൂഖാൻ ബാങ്ക്
text_fieldsബർവ ബാങ്ക് ദൂഖാൻ ബാങ്ക് എന്ന് റീബ്രാൻഡ് ചെയ്യുന്ന ചടങ്ങിൽ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഊദ് ആൽഥാനി പുതിയ ലോഗോ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ മുൻനിര ബാങ്ക് ആയ ബർവ ബാങ്ക് ഇനി മുതൽ ദൂഖാൻ ബാങ്ക് എന്ന് അറിയപ്പെടും. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഊദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ബർവ ബാങ്കിൻെറ റീബ്രാൻഡിങ് പ്രഖ്യാപിച്ചത്.
റീബ്രാൻഡിങ്ങിലൂടെ കൂടുതൽ മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തിൻെറ സാമ്പത്തിക സാമൂഹികപുരോഗതിക്ക് നിദാനമായ ഓയിൽ ശേഖരം ആദ്യമായി കണ്ടെത്തിയ ദൂഖാൻ എന്ന സ്ഥലത്തിൻെറ പേര് തെന്നയാണ് പുതിയ ബാങ്കിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

