Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവീട്ടിൽ കൂടുതൽ...

വീട്ടിൽ കൂടുതൽ സജീവമായി ബർഷിം

text_fields
bookmark_border
വീട്ടിൽ കൂടുതൽ സജീവമായി ബർഷിം
cancel
camera_alt??????? ???????? ????????? ?????

ദോഹ: കോവിഡ്​കാലത്ത്​ വീട്ടിൽ കൂടുതൽ സജീവമാവുകയാണ്​ ഖത്തറിൻെറ ലോകഹൈജമ്പ്​ താരം മുതസ് ഈസ ബര്‍ഷിം. എല്ലാവരും വീടുകളില്‍ കഴിയുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ കോവിഡ് 19നെ പരാജയപ്പെടുത്താനാകുമെന്ന് ലോകചാമ്പ്യന്‍ പറയുന്നു. നിലവിലുള്ള സാഹചര്യം എല്ലാവരേയും ബാധിക്കുന്നുണ്ട്​. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നും തൊഴിലുകളില്‍ നിന്നുമുള്ള വ്യക്തികളെയാണ് ഇത് പല രൂപത്തിൽ ബാധിക്കുന്നത്​.
കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഞങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നുണ്ടെന്നും ബർഷിം പറഞ്ഞു.


ഈ ദിവസങ്ങളില്‍ സാധാരണ പരിശീലനങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പുതിയ സാഹചര്യത്തില്‍ പരമാവധി ചെയ്യുകയും മികച്ചത് പ്രതീക്ഷിക്കുകയുമാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.രണ്ടുതവണ ലോക ചാമ്പ്യനും 2016 റിയോ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവുമാണ് മുതസ്​.
തൻെറ ദിവസം പ്രാര്‍ഥനയിലൂടെയാണ് ആരംഭിക്കുന്നത്​. ഓഫിസും വീടുമൊക്കെ വൃത്തിയാക്കുന്നു. കളികളിലേർപ്പെടുന്നു. കൂടുതല്‍ ഇമെയിലുകള്‍ക്ക് മറുപടി അയക്കാനും സാധിക്കുന്നു.2020ലെ ടോക്കിയോ ഒളിംപിക്സ് നീട്ടിയത് മെഡല്‍ കാത്തിരിപ്പ് വൈകിപ്പിക്കുന്നുണ്ടെന്നും എന്നാൽ കഠിനാധ്വാനം തുടരുമെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbarshim
News Summary - barshim-qatar-gulf news
Next Story