ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെൻററുകൾ തുറക്കൽ ഇങ്ങനെ
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടത്തിൽ രാജ്യത്തെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെൻററുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു പ്രവർത്തനം പുനരാരംഭിക്കും. അതേസമയം, മുൻകൂട്ടിയുള്ള അനുമതി പ്രകാരമായിരിക്കും ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി സെൻററുകൾക്കും പ്രവർത്തനാനുമതി നൽകുകയുള്ളൂവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക.
മറ്റു നിർദേശങ്ങൾ മുഴുവൻ ജീവനക്കാരും കോവിഡ് മുക്തരാണെന്ന സാക്ഷ്യപത്രം സമർപ്പിക്കണം.പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുൻകൂട്ടിയുള്ള അനുമതി https://bit.ly/2WXhSQx എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക. ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് സഹിതം വാണിജ്യമന്ത്രാലയം സേവന കേന്ദ്രത്തിൽ സമർപ്പിക്കുക. മന്ത്രാലയത്തിെൻറ വിശദ പരിശോധനക്ക് ശേഷമായിരിക്കും പ്രവർത്തനത്തിനുള്ള അനുമതി ലഭിക്കുക.
പൊതുജനാരോഗ്യമന്ത്രാലയം,തൊഴിൽ മന്ത്രാലയം എന്നിവയുടെ മാർഗനിർദേശങ്ങൾ താഴെ
പ്രവർത്തന ശേഷി 30 ശതമാനം മാത്രമായിരിക്കും.
ഇഹ്തിറാസ് ആപ്പിൽ പച്ച നിറം സ്റ്റാറ്റസുള്ളവർക്ക് മാത്രം പ്രവേശനം നൽകുക.
ശരീരോഷ്മാവ് പരിശോധിക്കുക. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം നൽകരുത്.
ഉപഭോക്താക്കൾക്ക് സാനിറ്റൈസർ, സോപ്പ് എന്നിവ നൽകണം.
നേരേത്ത ബുക്ക് ചെയ്യാൻ േപ്രരിപ്പിക്കുക. ഷോപ്പുകളിൽ ഉപഭോക്താക്കൾ കൂടിനിൽക്കുന്നത് തടയുക.
രണ്ട് മീറ്ററിൽ കുറയാത്ത സാമൂഹിക അകലം പാലിക്കുക.
എല്ലാ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയമാകണം.
ജീവനക്കാർക്ക് ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കുക. രോഗലക്ഷണങ്ങളുള്ളവരെ ഐെസാലേഷനിൽ പാർപ്പിക്കുകയും എത്രയുംപെട്ടെന്ന് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുക.
ജീവനക്കാർ മെഡിക്കൽ മാസ്ക് ധരിക്കുക.
തറയിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിന് സ്റ്റിക്കർ പതിക്കുക.
എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും ഫർണിച്ചറുകളും നിരന്തരമായി അണുനശീകരണത്തിന് വിധേയമാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.