Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി ഭാ​ര​തീ​യ...

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം: ​ഖ​ത്ത​റി​ൽ നി​ന്ന് 100ലേ​റെ പ്ര​തി​നി​ധി​ക​ൾ

text_fields
bookmark_border
പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​നം: ​ഖ​ത്ത​റി​ൽ നി​ന്ന് 100ലേ​റെ പ്ര​തി​നി​ധി​ക​ൾ
cancel
camera_alt????????????? ????????? ????????? ??????? ???????????????????? ?????????? ?????????? ???????????????? ??????? ??. ???????????????????

ദോ​ഹ: ഇപ്രാവശ്യത്തെ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​റി​ൽ നി​ന്ന് 100ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ജ​നു​വ​രി 21 മു​ത​ൽ 23 വ​രെ ഉ​ത്ത​ർ പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​ ലാ​ൽ​പൂ​രി​ലെ ദീ​ൻ​ദ​യാ​ൽ ഹ​സ്ത​ക​ല സ​ങ്കു​ലി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക. ​ഇതുമായി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇന്ത്യൻ അംബാസഡർ പി. ​കു​മ​ര​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. പ്ര​വാ​സി​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്​ സ​മ്മേ​ള​നം. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ച്ച പ്ര​വാ​സി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.


പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ‘പു​തി​യ ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക്’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​ന​ത്തി​​​െൻറ പ്ര​മേ​യം. സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ​ക്ക് 24ന്​ ​പ്ര​യാ​ഗ്രാ​ജി​ൽ കും​ഭ​മേ​ള​യും, 26ന്​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡും കാ​ണാ​നു​ള്ള അ​വ​സ​രവുമൊരുക്കും.
ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ കീ​ഴി​ൽ സമ്മേളനവുമായി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​സി​സി പ്ര​സി​ഡ​ൻറ്​ മി​ല​ൻ അ​രു​ൺ, ഐ​ബി​പി​സി പ്ര​സി​ഡ​ൻറ്​ കെ.​എം. വ​ർ​ഗീ​സ്, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ൻറ്​ ഡേ​വി​സ് എ​ടു​ക്കു​ള​ത്തൂ​ർ, ഐ​എ​സി പ്ര​സി‍‍ഡൻറ്​ നി​ലാ​ങ്ഷു ഡേ ​എന്നിവ​രു​ൾ​പ്പെ​ട്ട​താ​ണ്​ സ​മി​തി.
ഐ​സി​സി മു​ൻ വൈ​സ് പ്ര​സി​ഡ​ൻറ്​ സീ​നു പി​ള്ള​യാ​ണ്​ കോ ​ഓ​ർ​ഡി​നേ​റ്റ​ർ. 2017ൽ ​ബെം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ ഖ​ത്ത​റി​ൽ നി​ന്ന് 155 പ്ര​തി​നി​ധി​ക​ളാ​ണ്​ പ​ങ്കെ​ടു​ത്ത​ത്. 2003 മു​ത​ലാ​ണു എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 9നു ​പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsbarathiya divas press mee
News Summary - barathiya divas press meet-qatar-qatar news
Next Story