ബന്ന ചേന്ദമംഗലൂരിന് ഔട്ട്സ്റ്റാൻഡിങ് പ്രസൻറര്‍ അവാര്‍ഡ്
text_fieldsബന്ന ചേന്ദമംഗലൂർ
ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ് അസോസിയേഷൻെറ ഔട്ട്സ്റ്റാൻഡിങ് പ്രസൻറര്‍ അവാര്‍ഡ് ബന്ന ചേന്ദമംഗലൂരിന്. കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ വിവിധ പോഡ്കാസ്റ്റുകള്‍ പരിഗണിച്ചാണ് ബന്ന ചേന്ദമംഗലൂരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ശബ്ദസൗകുമാര്യവും അവതരണ ചാരുതയും എല്ലാ വിഭാഗം ആസ്വാദകരെയും പിടിച്ചുനിര്‍ത്തുന്നതാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ആഗസ്റ്റ് ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. അധ്യാപകന്‍, സിനിമ സംവിധായകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഹസനുന്‍ ബന്ന കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ചേന്ദമംഗലൂരില്‍ പരേതനായ ഇ.പി. അബ്ദുല്ലയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫര്‍ഹ ബന്ന, ഹന്‍ഫ ബന്ന എന്നിവര്‍ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.