Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ​ബാ​ങ്ക്​ ദി​നം...

ദേ​ശീ​യ​ബാ​ങ്ക്​ ദി​നം പ്രമാണിച്ച് ഞാ​യ​റാ​ഴ്​​ച ഖത്തറിൽ ബാ​ങ്കു​ക​ൾ​ക്ക്​ അ​വ​ധി

text_fields
bookmark_border
ദേ​ശീ​യ​ബാ​ങ്ക്​ ദി​നം പ്രമാണിച്ച് ഞാ​യ​റാ​ഴ്​​ച ഖത്തറിൽ ബാ​ങ്കു​ക​ൾ​ക്ക്​ അ​വ​ധി
cancel
camera_alt

ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ആ​സ്ഥാ​നം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ബാ​ങ്കി​ങ്​ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്കും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും പു​റ​മെ, മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍, ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍, നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ്​ ബ്രോ​ക്ക​ർ ക​മ്പ​നി​ക​ൾ തു​ട​ങ്ങി എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​വ​ധി​യാ​യി​രി​ക്കും.

സെ​ന്‍ട്ര​ല്‍ ബാ​ങ്കി​ന് കീ​ഴി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഈ ​അ​റി​യി​പ്പ് ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 2009 മു​ത​ൽ മാ​ർ​ച്ച്​ മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ്​ ഖ​ത്ത​റി​ൽ ദേ​ശീ​യ ബാ​ങ്കി​ങ്​ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

അ​വ​ധി സം​ബ​ന്ധി​ച്ച്​ ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ എ​സ്.​എം.​എ​സ്​ വ​ഴി​യും, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​റി​യി​പ്പ്​ ന​ൽ​കി. അ​തേ​സ​മ​യം, ചി​ല ബാ​ങ്കു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത ബ്രാ​ഞ്ചു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്ത്​ പ​ണ​മി​ട​പാ​ടി​ന്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്റെ അ​ൽ ഗ​റാ​ഫ ക്യൂ ​ബാ​ൾ, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, മാ​ൾ ഓ​ഫ്​ ഖ​ത്ത​ർ, സി​റ്റി സെ​ന്‍റ​ർ, ദാ​ർ അ​ൽ സ​ലാം മാ​ൾ ശാ​ഖ​ക​ളി​ൽ വൈ​കീ​ട്ട് നാ​ല്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ പ​ണ​മി​ട​പാ​ട്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വും.

ക്യു.​ഐ.​ഐ.​ബി​യു​ടെ ദി ​മാ​ൾ, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി വൈ​കീ​ട്ട് 3.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ പ്ര​വ​ർ​ത്തി​ക്കും. മ​റ്റ്​ ബ്രാ​ഞ്ചു​ക​ൾ​ക്കെ​ല്ലാം അ​വ​ധി​യാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankbank holidayqatar​
News Summary - Banks closed in Qatar on Sunday
Next Story