ബാങ്കുകൾക്ക് മൂന്ന് ബില്യണ്‍ റിയാൽ ലോൺ ഗാരൻറി
text_fieldsദോഹ: കോവിഡ്-19ഉമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലയെ പിന്തുണക്കാൻ ഖത്തർ വിവിധ നടപ ടികളെടുക്കുന്നു. ഇതിെൻറ ഭാഗമായി മൂന്ന് ബില്യണ്‍ റിയാലിെൻറ ഗാരൻറി പ്രാദേശിക ബാങ്കുകള്‍ക്ക് അനുവദിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയാണ് ഫണ്ട് അനുവദിച്ചത്. സ്വകാര്യ മേഖലക്ക് ആകെ 75 ബില്യണ്‍ റിയാലിെൻറ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാനാണ് അമീറിെൻറ ഉത്തരവ്.
ഗാരൻറി ഫണ്ട് ലഭിച്ചതോടെ ബാങ്കുകൾക്ക് കൂടുതൽ സോഫ്റ്റ് ലോണുകൾ അനുവദിക്കാനാകും. ശമ്പളവും വാടകയും നല്‍കുന്നതിനടക്കം കമ്പനികള്‍ക്ക് കമീഷനോ ഫീസോ ഇല്ലാതെ സോഫ്റ്റ് ലോണ്‍ നല്‍കുന്നതിനുള്ള പിന്തുണ പാക്കേജിലുണ്ടെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും സംവിധാനങ്ങളും സെന്‍ട്രല്‍ ബാങ്ക് ഖത്തര്‍ ഡവലപ്മെൻറ് ബാങ്കുമായി സഹകരിച്ച് നിശ്ചയിക്കും.
