Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ...

ഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ ബ​നീ ഹ​ജ​ർ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ തു​റ​ന്നുകൊ​ടു​ത്തു

text_fields
bookmark_border
ഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ ബ​നീ ഹ​ജ​ർ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ തു​റ​ന്നുകൊ​ടു​ത്തു
cancel

ദോ​ഹ: ഖ​ലീ​ഫ അ​വ​ന്യൂ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബ​നീ ഹ​ജ​ർ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ പ​ബ്ലി​ക് വ​ർ​ക്സ്​ അ​തോ​റി​റ്റി (അ​ശ്ഗാ​ൽ) ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. 
ദോ​ഹ, ദു​ഖാ​ൻ, ബ​നീ ഹ​ജ​ർ, അ​ൽ റ​യ്യാ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് ഇ​ൻ​റ​ർ​സെ​ക്ഷ​ൻ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.
ബ​നീ ഹ​ജ​ർ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഡൈ​വേ​ർഷ​നു​ക​ളും നീ​ക്കം ചെ​യ്യു​ക​യും ഗ​താ​ഗ​തം പു​തി​യ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ വ​ഴി​യാ​കു​ക​യും ചെ​യ്യും. ഇ​ത് സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. 

ഇ​ൻ​റ​ർ​സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ന്നെ ഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ 2.4 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പു​തി​യ ഭാ​ഗ​വും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. അ​ൽ ഗ​റാ​ഫ, അ​ൽ റ​യ്യാ​ൻ ഇ​ൻ​റ​ർ​സെ​ക്ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ഭാ​ഗ​മാ​ണ് തു​റ​ന്നു കൊ​ടു​ത്ത​ത്. ഇ​തോ​ടെ ഖ​ലീ​ഫ അ​വ​ന്യൂ പ​ദ്ധ​തി​യി​ലെ 5.5 കി​ലോ​മീ​റ്റ​ർ ഭാ​ഗം പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി.

1.3 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യും ഒ​രു ഓ​വ​ർ​പാ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ൽ റ​യ്യാ​നി​ൽ നി​ന്നും ദു​ഖാ​നി​ലേ​ക്കു​ള്ള പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഇ​ൻ​റ​ർ​സെ​ക്ഷ​ൻ. ബ​നീ ഹ​ജ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ട് എ​ക്സി​റ്റു​ക​ളും ഖ​ലീ​ഫ അ​വ​ന്യൂ​വി​ൽ അ​ശ്ഗാ​ൽ തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsbani hajer intersection
News Summary - bani hajer intersection-qatar-gulf news
Next Story