സൂഖിൽ ഇനി ബംഗ്ലാദേശ് മാമ്പഴമേള
text_fieldsദോഹ: സൂഖ് വാഖിഫിനെ മാമ്പഴ മധുരത്തിൽ മുക്കിയ ഇന്ത്യൻ മാമ്പഴമേളക്കു പിന്നാലെ മറ്റൊരു ഉത്സവകാലംകൂടിയെത്തുന്നു. 10 ദിവസങ്ങളിലായി നടന്ന ഇന്ത്യൻ മാമ്പഴമേള ശനിയാഴ്ച സമാപിച്ചതിനു പിന്നാലെയാണ് സൂഖ് വാഖിഫ് പുതിയ മേളയുടെ തീയതി പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് എംബസിയുമായി ചേർന്നു നടത്തുന്ന മാമ്പഴമേള ജൂൺ 25 ബുധനാഴ്ച ആരംഭിക്കും.
ജൂലൈ ഒന്നുവരെയാണ് മേള. ഇതാദ്യമായാണ് ബംഗ്ലാദേശ് മാമ്പഴമേളക്ക് ഖത്തർ വേദിയാകുന്നത്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയാണ് സന്ദർശകർക്ക് പ്രവേശനം. ശനിയാഴ്ച സമാപിച്ച ഇന്ത്യൻ മാമ്പഴമേള സന്ദർശക പങ്കാളിത്തവും വിൽപനയുംകൊണ്ട് ശ്രദ്ധേയമായിരുന്നു.

