Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബലി പെരുന്നാൾ അവധി:...

ബലി പെരുന്നാൾ അവധി: കെട്ടിടനിർമാണ അനുമതിയിൽ കുറവ്​

text_fields
bookmark_border
ബലി പെരുന്നാൾ അവധി: കെട്ടിടനിർമാണ അനുമതിയിൽ കുറവ്​
cancel

ദോ​ഹ:​ കഴിഞ്ഞ മാസം ബലിപെരുന്നാൾ അവധികളുടെ പശ്​ചാത്തലത്തിൽ രാ​ജ്യ​ത്തെ വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളിൽ കെ​ട്ടി​ട​നി​ര്‍മാ​ണ പെ​ര്‍മി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ കു​റ​വ്. ജൂലൈ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് പെ​ര്‍മി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ 39 ശ​ത​മാ​ന​മാ​ണ് കു​റ​വ്. ആ​ഗ​സ്​റ്റില്‍ 493 പെ​ര്‍മി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ​മി​ക്ക മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പെ​ര്‍മി​റ്റ് അ​നു​വ​ദി​ച്ച​തി​ല്‍ കു​റ​വു​ണ്ടാ​യി. റ​യ്യാ​ന്‍(47%), ഉം​സ​ലാ​ല്‍(56%), അ​ല്‍ഷ​ഹാ​നി​യ(55%), ദോ​ഹ(40%) അ​ല്‍വ​ഖ്റ(20%), അ​ല്‍ഖോ​ര്‍(27%), അ​ല്‍ദാ​യേ​ന്‍(16%) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ഗ​സ്​റ്റി​ല്‍ കെ​ട്ടി​ട പെ​ര്‍മി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ കു​റ​വു​ണ്ടാ​യി. അ​ല്‍ശ​മാ​ലി​ല്‍ പെ​ര്‍മി​റ്റ് അ​നു​വ​ദി​ച്ച​തി​ല്‍ 60% വ​ര്‍ധ​ന​വു​ണ്ടാ​യി.​ആ​ഗ​സ്​റ്റി​ല്‍ വ​ഖ്റ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പെ​ര്‍മി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​ത്,133 പെ​ര്‍മി​റ്റ്. മൊ​ത്തം ന​ല്‍കി​യ പെ​ര്‍മി​റ്റു​ക​ളി​ല്‍ 27 ശ​ത​മാ​ന​വും വ​ഖ്റ​യി​ലാ​ണ്. മ​റ്റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ അ​നു​വ​ദി​ച്ച പെ​ര്‍മി​റ്റു​ക​ളു​ടെ എ​ണ്ണം ഇങ്ങനെയാണ്​. റ​യ്യാ​ന്‍(121, 25%), ദോ​ഹ(99, 20%), അ​ല്‍ദാ​യേ​ന്‍(54, 11%), ഉം​സ​ലാ​ല്‍(31, 6%), അ​ല്‍ഷ​ഹാ​നി​യ(24, 5%), അ​ല്‍ഖോ​ര്‍(18, 4%), അ​ല്‍ ഷ​മാ​ല്‍(13, 3%). പു​തി​യ പാ​ര്‍പ്പി​ട, പാ​ര്‍പ്പി​ടേ​ത​ര കെ​ട്ടി​ട​ങ്ങ​ള്‍ക്കാ​യി മു​ഴു​വ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 277 പെ​ര്‍മി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ആ​കെ പെ​ര്‍മി​റ്റു​ക​ളു​ടെ 56%. നി​ല​വി​ലെ കെ​ട്ടി​ടം വി​പു​ലീ​ക​രി​ക്കാ​നാ​യി 195(40%) പെ​ര്‍മി​റ്റു​ക​ളും വേ​ലി​കെ​ട്ടാ​നാ​യി 21(4%)പെ​ര്‍മി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ ഭ​വ​ന വാ​യ്പ സം​ബ​ന്ധി​ച്ച പെ​ര്‍മി​റ്റ് വി​ത​ര​ണ​മാ​ണ് മു​ന്നി​ല്‍ 102(48%). വി​ല്ല​ക​ളാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 93 പെ​ര്‍മി​റ്റു​ക​ളാ​ണ് വി​ല്ല​ക​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്, 43%. മ​റ്റ് പാ​ര്‍പ്പി​ട കെ​ട്ടി​ട​ങ്ങ​ള്‍ക്കാ​യി 10 (5%)പെ​ര്‍മി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. നോ​ണ്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കെ​ട്ടി​ട പെ​ര്‍മി​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍ക്കാണ്​ കൂ​ടു​ത​ല്‍ പെ​ര്‍മി​റ്റു​ക​ള്‍ ല​ഭി​ച്ച​ത്. ആ​ഗ​സ്​റ്റി​ല്‍ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍ക്ക് 30 പെ​ര്‍മി​റ്റു​ക​ളും വ​ര്‍ക്ക്ഷോ​പ്പു​ക​ളും ഫാ​ക്ട​റി​ക​ള്‍ക്കും 20 പെ​ര്‍മി​റ്റു​ക​ളും സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്ക് എ​ട്ട് പെ​ര്‍മി​റ്റു​ക​ളും അ​നു​വ​ദി​ച്ചു. നി​ര്‍മാ​ണ പൂ​ര്‍ത്തീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് മേ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം അ​നു​വ​ദി​ച്ച​ത് റ​യ്യാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. 86 സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് റ​യ്യാ​നി​ല്‍ അ​നു​വ​ദി​ച്ച​ത്, ആ​കെ അ​നു​വ​ദി​ച്ച​തി​​​െൻറ 35%. ദോ​ഹ(53, 21%), അ​ല്‍ദാ​യേ​ന്‍(37, 15%), അ​ല്‍വ​ഖ്റ(32, 13%), ഉം​സ​ലാ​ല്‍(19, 8%), അ​ല്‍ഖോ​ര്‍, അ​ല്‍ശ​മാ​ല്‍(8 സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വീ​തം, 3%), അ​ല്‍ഷ​ഹാ​നി​യ(4, 2%). പു​തി​യ പാ​ര്‍പ്പി​ട, പാ​ര്‍പ്പി​ടേ​ത​ര കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണ പൂ​ര്‍ത്തീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം അ​നു​വ​ദി​ച്ച​ത്.

ആ​കെ അ​നു​വ​ദി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റി​​​െൻറ 76% വ​രു​മി​ത്, 187 സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍. പു​തി​യ റ​സി​ഡ​ന്‍ഷ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ല്‍ മു​ന്നി​ല്‍ വി​ല്ല​ക​ളാ​ണ്. വി​ല്ല​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 92 സ​ർട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. നോ​ണ്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളാ​ണ് മു​ന്നി​ല്‍. ഏ​ഴു സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്. തൊ​ട്ടു​പി​ന്നി​ല്‍ സ​ര്‍ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍(6), വ​ര്‍ക്ക്ഷോ​പ്പു​ക​ള്‍, ഫാ​ക്ട​റി​ക​ള്‍ എ​ന്നി​വ​ക്കാ​യി ഒ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​നു​വ​ദി​ച്ചു. വി​ക​സ​ന ആ​സൂ​ത്ര​ണ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്. രാ​ജ്യ​ത്തെ നി​ര്‍മാ​ണ​മേ​ഖ​ല​യി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​ത് കെ​ട്ടി​ട​പെ​ര്‍മി​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsbaliperunnal avadi
News Summary - baliperunnal avadi-qatar-qatar news
Next Story