ബലദ്നയുടെ ആദ്യ ഓഹരിവിൽപന ഉടൻ
text_fieldsദോഹ: ഖത്തറിലെ പാലുൽപാദന രംഗത്ത് സ്വയം പര്യാപ്തത സൃഷ്ടിച്ച ബലദ്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന (ഐ.പി. ഒ) ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി (ക്യു.എഫ്.എം.എ) പച്ചക്കൊടി വീശുന്നതോടെ ഓഹരി വിൽപനയുമായി ബലദ്നയും ഇനി വിപണിയിലുണ്ടാകും. ഇതുസംബന്ധിച്ച് ‘ഗൾഫ്ടൈംസ്’ കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
എല്ലാ നിയമപരമായ തടസ്സങ്ങളും നീങ്ങുന്നതോടെ ബലദ്ന ഐ.പി.ഒ നടപടികൾ ആരംഭിക്കുമെന്നും ആരംഭിക്കുന്നതിന് മുമ്പ് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും കമ്പനി ലഭ്യമാക്കുമെന്നും ഖത്തർ സ്റ്റോക് എക്സേഞ്ച് അധികൃതർ വ്യക്തമാക്കി. ഇതിനുമുമ്പ് ഐ.പി.ഒയുമായി രംഗത്തെത്തിയത് ഖത്തർ പെേട്രാളിയം സഹോദര സ്ഥാപനമായ ഖത്തർ അലു മിനിയം മാനുഫാക്ചറിങ് കമ്പനിയായിരുന്നു. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് ജർമനി, സ്വിറ്റ്സർലാൻഡ്, ആസ്േട്രലിയ എന്നിവിടങ്ങളിൽനിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത് ഖത്തറിെൻറ പാൽ ലഭ്യതക്കുറവിന് ഒരളവിൽ വരെ തടയിട്ടത് സ്വകാര്യമേഖലാ കമ്പനിയായ ബലദ്ന ആയിരുന്നു. നിലവിൽ ഖത്തർ സ്റ്റോക്ക് എക്സേഞ്ചിൽ 46 കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 13 എണ്ണം ബാങ്കിങ് മേഖലയിലും പത്തെണ്ണം വ്യവസായ മേഖലയിലും ഒമ്പത് കമ്പനികൾ കൺസ്യൂമർ ഗുഡ്സ് മേഖ ലയിലുമാണ് പ്രവർത്തിക്കുന്നത്. ഇൻഷുറൻസ്-അഞ്ച്, റിയൽ എസ്റ്റേറ്റ്-നാല്, ഗതാഗതം-മൂന്ന്, ടെലി കോം-രണ്ട് എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ കണക്കുകൾ.
ബലദ്ന ഖത്തറിെൻറ പാൽകമ്പനി
ഖത്തറിനെ പാലൂട്ടുന്ന, രാജ്യത്തിെൻറ സ്വന്തമെന്നോണമുള്ള പാൽകമ്പനിയാണ് ബലദ്ന. ഖത്തറിലേക്കുള്ള പാലും പാൽഉൽപന്നങ്ങളും മുമ്പ് എത്തിയിരുന്നത് അയൽരാജ്യങ്ങളിൽനിന്നുമായിരുന്നു, പ്രത്യേകിച്ചും സൗദിയിൽനിന്ന്. എന്നാൽ യു.എ.ഇ, സൗദി, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ഖത്തറിെനതിരെ ഉപരോധം തുടങ്ങിയതോടെയാണ് ബലദ്ന പാൽ-അനുബന്ധ ഉൽപാദനരംഗത്ത് വൻകുതിച്ചുചാട്ടം നടത്തിയത്.
വിദേശത്തുനിന്ന് വിമാനമാർഗം ഉന്നത ഗുണനിലവാരമുള്ള പശുക്കളെ കൊണ്ടുവന്നാണ് രാജ്യത്തിെൻറ പാൽ ആവശ്യകത നിറവേറ്റുന്ന തരത്തിലേക്ക് കമ്പനി വളർന്നുവന്നത്. ഇപ്പോൾ പാലും പാലുൽപന്നങ്ങളും കയറ്റി അയക്കുന്ന തരത്തിലേക്ക് ബലദ്ന വളർന്നു. ഉപരോധത്തിനുമുമ്പ് 98 ശതമാനം പാലുൽപന്നങ്ങളും ഇറക്കുമതി ചെയ്ത രാജ്യമാണ് സ്വയംപര്യാപ്തത നേടി പാലുൽപന്നങ്ങള് കയറ്റുമതിക്ക് തയാറായിരിക്കുന്നത്.
ഖത്തറിലെ ഏറ്റവും വലിയ പാല് ഉൽപാദകരായ ബലദ്ന നിലവിൽ അഫ്ഗാനിസ്താനിലേക്ക് പാല് കയറ്റുമതി ചെയ്യുന്നുണ്ട്. 2016ല്‍ 50 ടണ്ണില്‍ താഴെ മാത്രം ഉത്പാദന ശേഷിയുമായി ആരംഭിച്ച ബലദ്ന ഒരു വര്‍ഷത്തിന് ശേഷം ഉപരോധത്തിെൻറ വെല്ലുവിളി ഏറ്റെടുത്താണ് പ്രതിദിനം 500 ടണ്‍ ഉത്പാദനത്തിലേക്ക് വളര്‍ന്നത്. രാജ്യത്തിെൻറ പാലിേൻറയും പാലുൽപന്നങ്ങളുടെയും ആവശ്യം നികത്താവുന്ന രീതിയിലേക്കാണ് ബലദ്ന വളര്‍ന്നത്.
ഗുണനിലവാരവും ഉയര്‍ന്ന മാനദണ്ഡങ്ങളും കാരണം അറബ്, അന്താരാഷ്്ട്ര ബിസിനസുകാര്‍ ബലദ്ന ഉൽപന്നങ്ങള് തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ താത്പര്യം കാണിക്കുന്നുണ്ട്. ബലദ്നയുടെ ഉത്പന്നങ്ങള്‍ പാലില്‍ മാത്രം പരിമിതപ്പെടുന്നില്ല. ഖത്തര്‍ കമ്പോളത്തില്‍ ബലദ്ന പഴച്ചാറുകളും എത്തുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പഴച്ചാറുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. അതുകൂടാതെ പൗള്‍ട്രി, ഇറച്ചി, പച്ചപ്പുല്‍ ഉൽപാദനത്തിനും ബലദ്ന ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
