ഖത്തർ ആകാശത്ത് ബഹ്റൈൻ യുദ്ധവിമാനങ്ങൾ അതിക്രമിച്ചുകടന്നു
text_fieldsഖത്തറിെൻറ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽ ഥാനി
ദോഹ: ഖത്തറിെൻറ ആകാശത്ത് ബഹ്റൈൻ യുദ്ധവിമാനങ്ങൾ അതിക്രമിച്ചുകടന്നു. ഡിസംബർ ഒമ്പതിന് ബുധനാഴ്ചയാണ് സംഭവം. ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും ഖത്തർ പരാതി നൽകിയിട്ടുണ്ട്. ഖത്തറിെൻറ ജലപ്രദേശത്തിന് മുകളിലായാണ് ബഹ്റൈനി മിലിറ്ററി വിമാനങ്ങൾ അതിക്രമിച്ചുകടന്നത്.
സംഭവത്തിൽ രാജ്യത്തിെൻറ പ്രതിഷേധം ഖത്തറിെൻറ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽ ഥാനിയാണ് അറിയിച്ചത്. സുരക്ഷ കൗൺസിൽ പ്രസിഡൻറും സൗത്ത് ആഫ്രിക്കയുടെ ഐക്യരാഷ്സ്രഭയിലെ സ്ഥിരം പ്രതിനിധി അംബാസഡറുമായ ജെറി മാറ്റ്ജെല, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് എന്നിവർക്കാണ് പരാതി നൽകിയത്. ഖത്തറിെനതിരായ അന്യായ ഉപരോധം തുടരുന്ന രാജ്യങ്ങളിലൊന്നായ ബഹ്റൈൻ മേഖലയിൽ മനഃപൂർവം സമ്മർദവും പ്രശ്നവും ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ബഹ്റൈൻ പട്ടാളവിമാനങ്ങൾ ഖത്തറിെൻറ ആകാശത്ത് അതിക്രമിച്ചുകടന്നത് അന്താരാഷ്ട്ര നിയമങ്ങളുെട ലംഘനമാണ്. ഇത് ഖത്തറിെൻറ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ലംഘിക്കുന്നതുമാണ്.
മേഖലയുടെ സ്ഥിരതയെ ബാധിക്കുന്നതും സുരക്ഷയുടെ ലംഘനവുമാണ് ബഹ്റൈൻറ നടപടിയെന്നും ഖത്തറിെൻറ കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ബഹ്റൈെൻറ ഭാഗത്തുനിന്നുണ്ടാവുന്നത് ആദ്യമായല്ല. ഇതിനു മുമ്പും സമാനമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളോട് സഹിഷ്ണുത കാണിക്കാൻ ഖത്തറിനാകില്ല.
പ്രകോപനപരവും ഉത്തരവാദിത്തമില്ലാത്തുമായ ഇത്തരം പ്രവൃത്തികൾ മേലിൽ ഉണ്ടാകരുത്. യുനൈറ്റഡ് നാഷൻസ് ചാർട്ടർ, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര കരാറുകൾ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർേദശങ്ങൾ എന്നിവ പാലിക്കാൻ ആ രാജ്യത്തോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണം.
അന്താരാഷ്ട്രവും മേഖലതലത്തിലുമുള്ള സമാധാനം നിലനിർത്തൽ, സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കൽ എന്നിവക്കായി ബഹ്റൈനെ പ്രേരിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടണം.
ഖത്തർ അതിെൻറ അയൽക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ശ്രമിക്കുകയും െചയ്യുന്നു. എന്നാൽ, രാജ്യത്തിെൻറ വ്യോമ ജല അതിർത്തികൾ സംരക്ഷിക്കാനും പരമാധികാരം നിലനിർത്താനും സംരക്ഷിക്കാനും ഖത്തറിന് അവകാശമുണ്ട്. അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കും.
അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും പാലിച്ചുകൊണ്ടുള്ള നടപടികൾക്ക് ഖത്തർ ഒരുക്കമാണെന്നും ഐക്യരാഷ്ട്രസഭക്കുള്ള കത്ത് അവസാനിപ്പിച്ചുകൊണ്ട് ഖത്തർ നിലപാട് വ്യക്തമാക്കി.
ഈയടുത്ത് ഖത്തറിെൻറ ജലപ്രദേശത്ത് ബഹ്റൈൻ ബോട്ടുകളും കടന്നിരുന്നു. ഖത്തറിെൻറ പിടിയിലായ മത്സ്യബന്ധന ബോട്ടിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

