ഇറാനിൽ നിന്ന് വന്ന ബഹ്‌റൈൻ പൗരന്മാർക്ക് സൗകര്യമൊരുക്കി ഖത്തർ
text_fieldsദോഹ: ഖത്തറിനെതിരെ ഉപരോധം തുടരുന്ന ബഹ്‌റൈനിലെ പൗരന്മാർക്ക് കോവിഡ് കാലത്ത് സുരക്ഷയൊരുക്കി ഖത്തർ. കോവിഡ് പടര്‍ ന്നുപിടിച്ച ഇറാനില്‍ നിന്നും സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടെയാണ് 31 ബഹ്‌റൈൻ പൗരന്മാർ ദോഹയിൽ ഇറങ്ങുന്നത്.എന്നാൽ ഉപരോധം മൂലം ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്കു വിമാനം ഇല്ലാത്തതിനാൽ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇതോടെ ബഹ്റൈനി പൌരന്മാര്‍ക്ക് ഖത്തര്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ താമസസൌകര്യം ഒരുക്കിയെന്നു ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയേഴിനാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തിയത്.പ്രത്യേകം ചാര്‍ട്ട് ചെയ്ത സ്വകാര്യ വിമാനത്തില്‍ സൌജന്യമായി ഇവരെ ബഹ്റൈനിലെത്തിക്കാമെന്ന് ഖത്തര്‍ ഭരണകൂടം ബഹ്റൈന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ബഹ്റൈന്‍ നിരസിച്ചു. പൗരന്മാരെ കൊണ്ടുവരാനായി തങ്ങള്‍ പിന്നീടു വിമാനം അയക്കുമെന്നായിരുന്നു ബഹ്‌റൈൻ പറഞ്ഞത്.
അതോടെ തുടര്‍യാത്ര അനിശ്ചിതത്വത്തിലായ ബഹ്റൈനികള്‍ക്ക് മികച്ച സംരക്ഷണമാണ് ഖത്തര്‍ ഭരണകൂടം ദോഹയില്‍ ഒരുക്കി. ദോഹയിലെ ഒരു ഹോട്ടലില്‍ എല്ലാ സൌകര്യങ്ങളോടും കൂടിത്തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ് ഇവരിപ്പോള്‍. കോവിഡ് പരിശോധനയില്‍ ഇവരില്‍ ആര്‍ക്കെങ്കിലും രോഗം കണ്ടെത്തിയാല്‍ തുടര്‍ ചികിത്സകള്‍ ഇവിടെ തന്നെ ഒരുക്കും. നെഗറ്റീവാണെങ്കില്‍ രണ്ടാഴ്ച്ച കൂടി അതെ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ നിര്‍ത്തും. രണ്ടാഴ്ച്ത്ത ക്വാറന്‍റൈന്‍ കാലയളവ് കഴിഞ്ഞാല്‍ ബഹ്റൈന്‍ സ്വദേശികൾക്കു യാത്ര തുടരാൻ കഴിഞ്ഞേക്കും. ഇല്ലെങ്കില്‍ നല്‍കി വരുന്ന എല്ലാ സംരക്ഷണവും ഇവിടെ തന്നെ തുടരുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
