Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅറബ്​ കപ്പ്​ യോഗ്യത...

അറബ്​ കപ്പ്​ യോഗ്യത കുവൈത്തിനെ വീഴ്​ത്തി ബഹ്​റൈൻ

text_fields
bookmark_border
അറബ്​ കപ്പ്​ യോഗ്യത കുവൈത്തിനെ വീഴ്​ത്തി ബഹ്​റൈൻ
cancel
camera_alt

അറബ്​ കപ്പ്​ യോഗ്യതാ റൗണ്ടിൽ ബഹ്​റൈൻ കുവൈത്ത്​ മത്സരത്തിൽ നിന്ന് 

ദോഹ: ഇഞ്ചോടിഞ്ചായി മാറിയ പോരാട്ടത്തിനൊടുവൽ ഒരു ഗോൾ ജയവുമായി ബഹ്​റൈൻ ഫിഫ അറബ്​ കപ്പ്​ ഫുട്​ബാളിന്​ ടിക്കറ്റുറപ്പിച്ചു. കുവൈത്തിനെ ഏകപക്ഷീയമായ രണ്ട്​ ഗേളിന്​ വീഴ്​ത്തിയാണ്​ ബഹ്​റൈൻ ചാമ്പ്യൻഷിപ്പി​െൻറ ഫൈനൽ റൗണ്ടിൽ ഇടം നേടിയത്​. ​ആക്രമണവും പ്രത്യാക്രമണവുമായി ഇരുനിരയും കളം നിറഞ്ഞപ്പോൾ, ഗോൾ ഏറെ നേരം അകന്നു നിന്നു. ഒടുവിൽ രണ്ടാം പകുതിയിലെ 74ാം മിനിറ്റിൽ അലി ഹാറമി​െൻറ ഷോട്ടിൽ കുവൈത്ത്​ വലകുലുങ്ങി.

കളിയുടെ മുക്കാൽ നേരവും തുടർന്ന ടൈ പൊട്ടിയതോടെ മത്സരത്തിന്​ മൂർച്ചയും കൂടി. തുടർന്നുള്ള മിനിറ്റുകളിൽ ഹൈബാളും ലോങ്​ ക്രോസുകളുമായാണ്​ കുവൈത്ത്​ തിരിച്ചടിച്ചത്​. എന്നാൽ, ബഹ്​റൈൻ പ്രതിരോധത്തിന്​ കൂടുതൽ കരുത്തുകൂട്ടി. വീണുകിട്ടുന്ന പന്തുകളുമായി മാത്രം തിരിച്ചാക്രമണം തുടങ്ങിയവർ ഒരു ഗോളി​െൻറ ലീഡ്​ കാത്തു. ഒടുവിൽ ഇഞ്ചുറിടൈമിൽ ഹാഷിം സായിദ്​ ഈസയുടെ ഗോളിലൂടെ ലീഡ്​ രണ്ടായി ഉയർത്തി.

കുവൈത്തി​െൻറ മധ്യനിരതാരം ബദർ അൽ മുതവ ​ രാജ്യാന്തര ഫുട്​ബാളിൽ കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡും കുറിച്ചു. ദേശീയ ടീമിനായി 185 ാം മത്സരത്തിൽ കുപ്പായമണിഞ്ഞ താരം ഈജിപ്​തി​െൻറ അഹമ്മദ്​ ഹസ​െൻറ റെക്കോഡാണ്​ മറികടന്നത്​.

ഇതോടെ അറബ്​ കപ്പ്​ യോഗ്യതാ റൗണ്ടിന്​ സമാപനമായി. ഗ്രൂപ്​ 'എ'യിൽ ഖത്തർ, ഇറാഖ്​, ഒമാൻ ടീമുകൾക്കൊപ്പമാണ്​ ബഹ്​റൈ​െൻറ സ്​ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainKuwaitArab Cup
News Summary - Bahrain beat Kuwait to qualify for Arab Cup
Next Story