ദോഹ: ജര്‍മനിയിലെ ഏറ്റവും വലിയ അറബ് നിക്ഷേപകരായി ഖത്തര്‍ മാറുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനു ള്ളില്‍ ജര്‍മനിയില്‍ അധികമായി പത്ത് ബില്യ ണ് യൂറോ കൂടി നിക്ഷേപിക്കാന്‍ ഖത്തർ ആഗ്രഹിക്കുന്നതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ ആൽഥാനി പ്രസ് താവിച്ചതോടെയാണിത്. ഇതോടെ ആകെ നിക്ഷേപം 35 ബില്യണ്‍ യൂറോയാകും. ജര്‍മന്‍ ‘ഹാന്ഡെല്ബ്ലാറ്റ്’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രധാനവും സു സ്ഥിര സമ്പദ്ഘടനയുമുള്ള രാജ്യമാണ് ജര്‍മനി. ഖത്തര്‍ നിക്ഷേപഅതോറിറ്റിക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ കര്മ്മപദ്ധതികളാണുള്ളത്. ജര്‍മനിയില്‍ നിരവധി നിക്ഷേപത്തിന് ഖത്തറിന് സാധ്യതയും അവസര ങ്ങളുമുണ്ട്. ചില പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. നിക്ഷേപ വാഗ്ദാനങ്ങള്‍ക്കനുസൃതമായി പദ്ധതി കള്‍ നടപ്പാക്കിവരികയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഡ്യൂഷെ ബാങ്കിനെ നല്ല നിക്ഷേപ അവ സരമായാണ് ഖത്തര്‍ കാണുന്നത്.
മറ്റു കമ്പനികളിലും നിക്ഷേപത്തിന് സാധ്യതകളുണ്ട്. തന്ത്രപ്രധാന നിക്ഷേ പകരായി മാറണമെന്നതും യഥാര്‍ഥ പങ്കാളിത്തം കെട്ടിപ്പെടുക്കണമെന്നതുമാണ് ഖത്തറിെൻറ ആഗ്രഹം. സാ മ്പത്തിക ഏറ്റക്കുറച്ചിലുകള്‍ തങ്ങളുടെ നിക്ഷേപ തീരുമാനങ്ങളെ നേരിട്ടുബാധിക്കുകയില്ല. കഴിഞ്ഞ സെ പ്തംബറിലെ അമീറിെൻറ ജര്‍മന്‍ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ആഴത്തി ലായതായി വാണിജ്യവ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി പറഞ്ഞു. അഞ്ചുവര്‍ഷത്തിനകം പത്തു ബില്യണ്‍ യൂറോയുടെ കൂടി നിക്ഷേപം ജര്‍മ്മന്‍ സമ്പദ്ഘടനയില്‍ നടത്താന്‍ താല്പര്യപ്പെടുന്നതായി അമീര്‍ വ്യക്തമാക്കിയിരുന്നു. ഖത്തരി ജര്‍മന്‍ സംയുക്ത കമ്മിറ്റിയുടെ ആറാം സെഷെൻറ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാനോവര്‍ രാജ്യാന്തര വ്യവസായ പ്രദര്‍ശനത്തിലെ ഖത്തര്‍ പങ്കാളി ത്തത്തെയും അദ്ദേഹം പ്രശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കഴിഞ്ഞവര്‍ഷത്തെ വ്യാപാരം 1.9ബില്യണ്‍ യൂറോയായിരുന്നു. രാജ്യത്തിെൻറ ആകെ വിദേശവ്യാപാരത്തിെൻറ 1.8ശതമാനം ജര്‍മനിയുമായാണ്. 300ല ധികം ജര്‍മന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായ, സേവന, കമ്യൂണിക്കേഷന്‍, റോഡ്, അടിസ്ഥാനസൗകര്യവികസന,സാമ്പത്തിക മേഖലകളിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ ഖ ത്തറിെൻറ ജര്‍മനിയിലെ നിക്ഷേപം 25 ബില്യണ്‍ യൂറോയിലധികമായിട്ടുണ്ട്.