എം.ഇ.എസിൽ 'ബാഗ്ലെസ് ഡേ' പരിപാടി സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച 'ബാഗ്ലെസ് ഡേ' പരിപാടിയിൽനിന്ന്
ദോഹ: വിദ്യാർഥികൾക്ക് അക്കാദമിക ദിനചര്യകളിൽനിന്ന് ഇടവേള നൽകുന്നതിനും അനുഭവങ്ങളിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ 'ബാഗ്ലെസ് ഡേ' സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സമഗ്ര വികസനത്തെ സഹായിക്കുന്ന രസകരവും ആകർഷകവുമായ നിരവധി സെഷനുകൾ നടന്നു.
സൂംബ സെഷൻ, ഫൺ വിത്ത് മാത് സ്, ഒറിഗാമി സെഷനുകൾ, ലളിതവും ആരോഗ്യകരവുമായ റെസിപ്പികളുമായി ഫ്ലേംലെസ് കുക്കിങ് പരിശീലനം, തംബോല ഗെയിം, കളർ സ് പ്ലാഷ് ആക്ടിവിറ്റി, ഖത്തറിന്റെ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി വിദ്യാർഥികളുടെ കൊളാഷ് വർക്ക്, യോഗ സെഷൻ, ഫൺ വിത്ത് ആർട്ട് ആൻഡ് ഫൺ വിത്ത് ക്രാഫ്റ്റ് സെഷനുകൾ, ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ച പോപ്കോൺ ടൈം, എ.ഐ ടൂളുകളെ കുറിച്ച് അറിവു പകരുന്ന സെഷൻ, ഇൻഡോർ ഗെയിമുകൾ, മാജിക് മിക്സ്, പേഴ്സനാലിറ്റി ഡെവലപ്മെന്റ് സെഷൻ തുടങ്ങിയ രസകരമായ സെഷനുകളാണ് നടത്തിയത്.
പരിപാടിയിലെ വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തത്തെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ പ്രശംസിച്ചു. പരിപാടി വിജയമാക്കിയ അധ്യാപകരുടെ പരിശ്രമത്തെ അഭിനന്ദിച്ച അവർ മാതാപിതാക്കളുടെ പിന്തുണക്ക് നന്ദിയും പറഞ്ഞു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും ഖത്തർ നാഷനൽ വിഷൻ പദ്ധതി 2030ന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ശ്രീജിത്ത് കെ.എൻ., അനു മനോജ്, റസിയ എച്ച്, നസാനിൻ എസ്.എൻ., മറിയം, കബിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

