ഇന്റര്‍ മണ്ഡലം ബാഡ്മിന്റണ്‍: കുറ്റ്യാടി ചാമ്പ്യന്മാര്
text_fieldsകള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂർണമെന്റ് ജേതാക്കൾ
ദോഹ: എക്സ്പാര്‍ട്ട് സ്പോര്ട്ടീവിനോടനുബന്ധിച്ച് കൾചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂർണമെന്റില്‍ കുറ്റ്യാടി മണ്ഡലം ജേതാക്കളായി. ഫൈനലില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തി. കുറ്റ്യാടിക്കായി അഫീഫ്, അന്‍ഷിഫ് എന്നിവരും കോഴിക്കോടിനായി മഹ്റൂഫ്, ഷംസീര്‍ എന്നിവരും കളത്തിലിറങ്ങി. സെമി ഫൈനലില്‍ കുറ്റ്യാടി നാദാപുരത്തെ പരാജയപ്പെടുത്തിയപ്പോള്‍ വടകരയെ തോൽപിച്ചാണ് കോഴിക്കോട് ഫൈനലില്‍ എത്തിയത്.
കൾചറല്‍ ഫോറം സംസ്ഥാന സ്പോര്‍ട്സ് വിങ് സെക്രട്ടറി അനസ് ജമാല്‍, സെക്രട്ടറി അഹമ്മദ് ഷാഫി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കൾചറല്‍ ഫോറം കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഡോ. നൗഷാദ്, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ട്രഷറര്‍ അംജദ് കൊടുവള്ളി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റാസിഖ് എന്‍., ടി.കെ. യാസര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ഹാമിദ് തങ്ങള്‍, റബീഹ് സമാന് ടൂര്‍ണമെന്റ് കണ്‍വീനര്‍ മുഹ്സിന് ഓമശ്ശേരി തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു.

