ബാഡ്മിന്റൺ: കെ.എസ്.ഡി ഇലവൻ ജേതാക്കൾ
text_fieldsകെ.എം.സി.സി കാസർകോട് മണ്ഡലം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ
വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കെ.എസ്.ഡി ഇലവൻ ജേതാക്കളായി. ബി.ബി.കെ ടീം റണ്ണർ അപ്പായി. മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് അൽഹിലാൽ കേംബ്രിജ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
കെ.എം.സി.സി കാസർകോട് ജില്ല, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു. വിജയികൾക്കുള്ള ട്രോഫി ഹാരിസ് എരിയാലും ഷഫീഖ് ചെങ്കളയും ചേർന്ന് കൈമാറി. റണ്ണർ അപ്പിനുള്ള ട്രോഫി ജാഫർ കല്ലങ്കടിയും ഹനീഫ് പട്ളയും ചേർന്ന് കൈമാറി, കാഷ് അവാർഡ് ധാനം റഷീദ് ചെർക്കള, ഹമീദ് അറന്തോട് എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റെല്ലാടീമംഗങ്ങൾക്കും മണ്ഡലംഭാരവാഹികളായ അഷ്റഫ് കുളത്തുങ്കര, ബഷീർ ബംബ്രാണി, ഷാക്കിർ കാപി എന്നിവർ മെഡലുകൾ സമ്മാനിച്ചു.

