ബീഫ് പെപ്പറോണിയിൽ ബാക്ടീരിയ; മുന്നറിയിപ്പുമായി മന്ത്രാലയം
text_fieldsദോഹ: ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ യു.എ.ഇയുടെ കൺട്രി ബച്ചർ ബോയ്’ ബീഫ് പെപ്പറോണി ഉൽപന്നം ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. കൺട്രി ബച്ചർ ബോയ് ബ്രാൻഡിന്റെ മാർച്ച് ഒന്നിന് കാലാവധി കഴിയുന്ന ബാച്ച് ഉൽപന്നത്തിലാണ് അപകടകരമായ ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഈ ഉൽപന്നം വിപണിയിൽനിന്നും പിൻവലിക്കാൻ യു.എ.ഇയും സൗദിയും നിർദേശം നൽകിയിരുന്നു.
അതേസമയം, ഈ ബാച്ച് ഉൽപന്നം വ്യക്തിപരമായി കൊണ്ടുവരുകയോ സൂക്ഷിക്കുകയോ ചെയ്യുന്നവർ അത് ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള അപകട സാധ്യതകൾ തടയാൻ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽനിന്നുള്ള അറിയിപ്പുകളും വിവരങ്ങളും ഭക്ഷ്യസുരക്ഷ വകുപ്പ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

