Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​തീ​ക്ഷ​യു​ടെ...

പ്ര​തീ​ക്ഷ​യു​ടെ പു​തു​പാ​ഠ​ങ്ങ​ളുമായി സ്കൂളിലേക്ക്

text_fields
bookmark_border
പ്ര​തീ​ക്ഷ​യു​ടെ പു​തു​പാ​ഠ​ങ്ങ​ളുമായി സ്കൂളിലേക്ക്
cancel

ദോ​ഹ: പ്ര​തീ​ക്ഷ​യു​ടെ പു​തു​പാ​ഠ​ങ്ങ​ളുമായി രാ​ജ്യ​ത്തെ പൊ​തു -സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തോ​ളം വ​രു​ന്ന ഓ​ഫ് ലൈ​ൻ പ​ഠ​ന രീ​തി​യും പെ​രു​ന്നാ​ൾ അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​ണ് സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ഏ​ക​ദേ​ശം 4,17,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളു​ക​ളി​ൽ തി​രി​കെ​യെ​ത്തി​യ​ത്. അ​തേ​സ​മ​യം, സി.​ബി.​എ​സ്.​ഇ സി​ല​ബ​സ് പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ എ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ അ​ധ്യ​യ​ന വ​ർ​ഷം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും.

വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.​ ജ​ന​റ​ൽ സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പാ​ഠ്യ- പ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചു.

സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച 1,200 ഓ​ളം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ വ​ർ​ക് ഷോ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കൂ​ടാ​തെ, മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കി 'ഇ​ർ​തി​ഖ 3' പ​രി​ശീ​ല​ന ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ൽ 9,686 സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Back to school with new lessons of hope
Next Story