ബാക് ടു സ്കൂൾ; വിദ്യാലയങ്ങൾ ഇന്നു മുതൽ സജീവമാകും
text_fieldsദോഹ: മൂന്നാഴ്ച നീണ്ട ഓഫ് ലൈൻ പ്രവർത്തനങ്ങൾക്കു ശേഷം ഖത്തറിൽ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നു. ഈദ് അവധിക്കുശേഷം ഇന്ന് തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി നേരിട്ടുള്ള പഠന രീതിയിലേക്ക് മാറും. മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഓൺലൈനിലേക്ക് മാറിയ സ്കൂൾ -യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അടുത്തദിവസങ്ങളിൽ സാധാരണ നിലയിൽ പുനരാംരംഭിക്കുമെന്ന് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരുന്നാൾ അവധി കഴിഞ്ഞ് ഇന്നുമുതൽ ഘട്ടം ഘട്ടമായി നേരിട്ടുള്ള പഠനരീതിയിലേക്ക് മാറും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് ഇന്ന് തുറക്കുക. സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർഥികളുടെ ഓൺലൈൻ പഠനം മാർച്ച് 26 വരെ തുടരും. വാരാന്ത്യ അവധി കഴിഞ്ഞ് 29 മുതൽ വിദ്യാർഥികൾ നേരിട്ട് സ്കൂളിലെത്തണം. നഴ്സറികൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും.
ഇടവേളക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള പഠനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രാലയം ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തര എക്സിറ്റുകൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയന്റുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

