Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബാ​ക്ക് ടു ​ഗാ​ന്ധി;...

ബാ​ക്ക് ടു ​ഗാ​ന്ധി; ഐ.​വൈ.​സി ഖ​ത്ത​ർ യൂ​ത്ത് കോ​ൺ​ക്ലേ​വ്

text_fields
bookmark_border
IYC Qatar Youth Conclave
cancel
camera_alt

ഐ.​വൈ.​സി ‘പോ​ർ​ബ​ന്ത​ർ ബാ​ക് ടു ​ഗാ​ന്ധി’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന

യൂ​ത്ത് കോ​ൺ​ക്ലേ​വി​ൽ നി​ന്ന്

ദോ​ഹ: ‘പോ​ർ​ബ​ന്ത​ർ ബാ​ക് ടു ​ഗാ​ന്ധി’ വാ​ർ​ഷി​ക കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ.​വൈ.​സി നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. ‘ബാ​ക് ടു ​ഗാ​ന്ധി’ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ.​സി.​സി ഹൈ​ദ​രാ​ബാ​ദ് ഹാ​ളി​ൽ ന​ട​ന്ന ടേ​ബ്ൾ ടോ​ക്ക് ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ യു​വ​ജ​ന പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ചാ വേ​ദി​യാ​യി.

മാ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ കു​റി​ച്ച് സം​വ​ദി​ച്ച സ​ദ​സ്സ്, അ​ഭി​പ്രാ​യ​ങ്ങ​ളി​ലെ പ്ര​യോ​ഗി​ക​ത കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഐ.​വൈ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ഷി​ഖ് മു​സ്ത​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​പേ​ഴ്സ​ൺ ഷ​ഹാ​ന ഇ​ല്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നും മു​ൻ കെ.​എ​സ്.​യു ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ന​യീം മു​ള്ളു​ങ്ങ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്, സം​സ്കൃ​തി, കെ.​എം.​സി.​സി, യൂ​ത്ത് ഫോ​റം, ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്, ഫോ​ക്ക​സ് ഖ​ത്ത​ർ, ക്വി​ഖ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, ആ​ർ.​എ​സ്.​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ ന​മ്മ​ളി​ലൂ​ടെ ത​ന്നെ​യാ​ണ് അ​ടു​ത്ത ത​ല​മു​റ​ക്ക് കൈ​മാ​റേ​ണ്ട​ത് എ​ന്ന സ​ന്ദേ​ശം കൈ​മാ​റി​യ പ​രി​പാ​ടി​ക്ക് ഐ.​വൈ.​സി പ്രോ​ഗ്രാം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ഫി​ൽ ഒ​ട്ടു​വ​യ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIYC Qatar Youth Conclave
News Summary - Back to Gandhi; IYC Qatar Youth Conclave
Next Story