അയാട്ട ഗ്രൗണ്ട് ഹാൻഡ്ലിംഗ് സമ്മേളനം തുടങ്ങി
text_fieldsദോഹ: അയാട്ട(ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)യുടെ 31ാമത് ഗ്രൗണ്ട് ഹാൻഡ്ലിംഗ് സമ്മേളനത്തിന് ദോഹ ഷെറാട്ടൺ ഹോട്ടലിൽ തുടക്കമായി. 25വരെ നീളും. വ്യോമമേഖലയിലെ ആകാശത്തൊഴികെയുള്ള സകലകാര്യങ്ങളും സംബന്ധിച്ച അറിവ് നൽകുന്ന നിരവധി സ്റ്റാളുകളും സമ്മേളനത്തിൽ ഉണ്ട്.
ഗതാഗത വാർത്താവിതരണമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നായി 700ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
മിഡിലീസ്റ്റിൽ ആദ്യമായി എത്തിയ സമ്മേളനത്തിെൻറ ഔദ്യോഗിക ഉദ്ഘാടന കർമ്മം മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി നിർവഹിച്ചു.
അയാട്ട ഗ്രൗണ്ട് ഹാൻഡ്ലിംഗ് സമ്മേളനത്തിെൻറ മിഡിലീസ്റ്റിലെ തുടക്കം ഖത്തറിൽ നിന്ന് തന്നെയായതിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്നും ദോഹയെ അതിനായി തെരഞ്ഞെടുത്തത് വലിയ നേട്ടമാണെന്നും അൽ സുലൈതി പറഞ്ഞു. ഖത്തർ എയർവേയ്സിലും ഖത്തർ സർക്കാറിലുമുള്ള വിശ്വാസത്തിലായിരിക്കണം നിരവധി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഖത്തറിലെത്തിയിരിക്കുന്നതെന്നും എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തോടനുബന്ധിച്ച്, ഖത്തറിനെതിരായ അന്യായമായ ഉപരോധം, ഖത്തർ എയർവേയ്സിെൻറ കുതിപ്പ് എന്നിവ സംബന്ധിച്ചുള്ള പ്രത്യേക പ്രസേൻറഷൻ പ്രദർശനവും വേദിയിൽ നടന്നു. കൂടാതെ കഴിഞ്ഞ 20 വർഷത്തെ ഖത്തർ എയർവേയ്സിെൻറ നേട്ടങ്ങളും നാഴികക്കല്ലുകളും സമ്മേളനത്തിൽ പ്രദർശിപ്പി ച്ചു. ഖത്തർ എയർവേയ്സിെൻറ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സബ്സിഡയറി കമ്പനിയായ ഖത്തർ ഏവിയേഷൻ സർവീസ്(ക്യു എ എസ്) ഈ വർഷം മുതൽ രാജ്യാന്തരതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും ഖത്തർ എയർവേയ്സിെൻറ വളർച്ചക്ക് ഇതേറെ പ്രയോജനപ്പെടുമെന്നും സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ പ്രവർത്തനമാരംഭിക്കാനുള്ള തീരുമാനം ബുദ്ധിപരമാണെന്നും ഇത് ലോകത്തുടനീളമുള്ള 150ൽ പരം വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗുകളുമായി ബന്ധപ്പെടാൻ അവർക്ക് സഹായകമാകുമെന്നും അൽ ബാകിർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
