ഔഖാഫ് വേനൽക്കാല പരിശീലനം ആരംഭിച്ചു
text_fieldsഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ വേനൽക്കാല പരിശീലന പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ യുവാക്കളെ ലക്ഷ്യമിട്ട് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് 2025ലെ വേനൽക്കാല പരിശീലന പരിപാടി ആരംഭിച്ചു. വിദ്യാർഥികളും യൂനിവേഴ്സിറ്റി വിദ്യാർഥികളുമായി 77 പേർ പങ്കെടുത്ത പരിശീലന പരിപാടി ജൂലൈ 31വരെ തുടരും. ഖത്തറിലെ യുവ പ്രതിഭകളെ വളർത്തുകയും തൊഴിലവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വേനൽക്കാല അവധി ഫലപ്രദമായി ഉപയോഗപ്പെടുത്താനും വിദ്യാർഥികളിൽ ഭരണപരവും -പ്രായോഗികവുമായ പരിശീലനങ്ങളും വളർത്തുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ മാനവവിഭവശേഷി വിഭാഗം അസി. ഡയറക്ടർ മുഹമ്മദ് അബ്ദുല്‍വഹാബ് അൽ ഷൈബാനി പറഞ്ഞു.
പങ്കെടുക്കുന്നവരെ അവരുടെ താൽപര്യങ്ങളെ അടിസ്ഥാനമാക്കി മന്ത്രാലയത്തിന്റെ നാല് പ്രധാന വകുപ്പുകളിലേക്ക് നിയോഗിക്കുമെന്ന് ഔഖാഫിന്റെ ട്രെയിനിങ് ആൻഡ് അഡ്മിനിസ്ട്രേറ്റിവ് വികസന വിഭാഗം മേധാവി സൽവ അബ്ദുല്ല അൽ ബദർ അൽ മുതവ്വ്വാ പറഞ്ഞു. ഐ.ടി, റിലീജിയസ് ആൻഡ് ഗൈഡൻസ്, സകാത്, ജനറൽ വിഭാഗം എന്നിവിടങ്ങളിലേക്കാണ് ഇവരെ നിയോഗിക്കുക.റിപ്പോർട്ട് തയാറാക്കൽ, ആർക്കൈവിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക് ആർക്കൈവിങ് സംവിധാനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് പ്രായോഗിക പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

