അബൂ ഹമൂർ പ്രോജക്ടുമായി ഔഖാഫ്
text_fieldsഅബൂ ഹമൂർ പ്രോജക്ടിന്റെ ഉദ്ഘാടനം ഔഖാഫ് മന്ത്രി ഗാനിം ബിൻ ശഹീൻ ബിൻ ഗാനിം അൽ ഗാനിം നിർവഹിക്കുന്നു
ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയം-ഔഖാഫിനു കീഴിലെ ബഹുനില വാണിജ്യ സമുച്ചയമായ അബൂ ഹമൂർ പ്രോജക്ടിന് തുടക്കം കുറിച്ചു. ചെറുകിട വിൽപന കേന്ദ്രങ്ങളും ഓഫിസുകളും ഉൾപ്പെടെ 14,650 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നിർമാണ പദ്ധതി ഔഖാഫിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ്. അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ ഔഖാഫ് മന്ത്രി ഗാനിം ബിൻ ശഹീൻ ബിൻ ഗാനിം അൽ ഗാനിം ഉദ്ഘാടനം നിർവഹിച്ചു. എൻഡോവ്മെന്റ് ജനറൽ അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനിയും പങ്കെടുത്തു.
സാമ്പത്തിക, നഗര വികസനത്തിൽ ഔഖാഫിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന മാതൃക പദ്ധതിയായാണ് അബൂ ഹമൂർ പ്രോജക്ട്. സുസ്ഥിര നിക്ഷേപ പദ്ധതികളിലൂടെ വഖഫ് സ്വത്തുക്കൾ വിപുലമാക്കുകയെന്ന ഔഖാഫിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ ചുവടുവെപ്പ്. പദ്ധതിയിൽ നിന്നുള്ള വരുമാനം ഔഖാഫിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വഖഫ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തും.
അബൂ ഹമൂർ സെൻട്രൽ മാർക്കറ്റ് സ്ട്രീറ്റിലെ പ്രധാന കേന്ദ്രത്തിലായാണ് 14,650 ചതുരശ്ര മീറ്റർ വിശാലതയുള്ള ആധുനിക സമുച്ചയം നിർമിക്കുന്നത്. 43 റീട്ടെയിൽ ഔട്ലറ്റുകൾക്കും, 89 ഓഫിസുകൾക്കും സൗകര്യമുള്ള കെട്ടിടത്തിൽ പാർക്കിങ് ഉൾപ്പെടെ വിശാലമായ സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

