Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്മയിപ്പിക്കും ഓഫറുകൾ; ഏഴാം വാർഷിക നിറവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്

text_fields
bookmark_border
വിസ്മയിപ്പിക്കും ഓഫറുകൾ; ഏഴാം വാർഷിക നിറവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്
cancel

ദോഹ: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റി​െൻറ ഏഴാം വാർഷികാഘോഷങ്ങൾക്ക്​ തുടക്കമായി. ഒക്ടോബർ 28 വരെ നീളുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, വുകൈർ എസ് ദാനിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്​സ്​പ്രസ്​ പ്ലാസ മാൾ (ഷോപ്​ നമ്പർ 91), ഗ്രാൻഡ് എക്​സ്​പ്രസ്​, പ്ലാസ മാൾ (ഷോപ് നമ്പർ 170) ഏഷ്യൻ ടൗൺ എന്നിവിടങ്ങളിൽ നിരവധി ഉൽപന്നങ്ങൾക്ക്​ വൻ വിലക്കിഴിവ് നൽകും. അന്താരാഷ്​ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈൻ ചെയ്ത ഗ്രാൻഡിൽ ഉപഭോക്താക്കൾക്ക്​ സൗകര്യപ്രദമായി തിരഞ്ഞെടുക്കാൻ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്.

ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്​ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫുട്​വെയർ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ത ശേഖരമാണുള്ളത്.ദിനേന ആകാശമാർഗമെത്തിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവയും ഗ്രാൻഡി​െൻറ പ്രത്യേകതയാണ്. ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി 65 ശാഖകളും ആറായിരത്തിലേറെ തൊഴിലാളികളും ഗ്രൂപ്പിന് കീഴിലുണ്ട്.

ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഓഫറുകൾ പ്രയോജനപ്പെടുത്തി ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story