Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിലാളികൾക്കായി...

തൊഴിലാളികൾക്കായി ബോധവത്കരണ സെമിനാർ

text_fields
bookmark_border
Education Seminar
cancel

ദോഹ: വേനൽക്കാലത്ത് കഠിനമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തർ തൊഴിൽ മന്ത്രാലയം ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് സെമിനാർ നടത്തിയത്. തൊഴിലാളികൾ, വിവിധ കമ്പനികളുടെ പ്രതിനിധികൾ, തൊഴിലുടമകൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പരിപാടി നടത്തിയത്. കഠിനമായ ചൂടിൽ നേരിട്ട് ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചും, അവ ഒഴിവാക്കാൻ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.

തൊഴിൽ രംഗത്ത് മികച്ചതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി. മാനവവിഭവശേഷി വികസനത്തിന് വലിയ പ്രാധാന്യം നൽകുന്ന 'ഖത്തർ നാഷണൽ വിഷൻ 2030'-ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പദ്ധതി.

സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിലൂടെ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ തൊഴിലിടങ്ങളിൽ സുരക്ഷിതത്വത്തിന്റെ സംസ്കാരം വളർത്താൻ സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - "Awareness seminar for workers"
Next Story