ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ
text_fieldsഇൻകാസ് പത്തനംതിട്ട ജില്ല യൂത്ത് വിങ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ സന്ദേശവുമായി
ദോഹ: ലഹരിക്കെതിരായ പ്രചാരണ പ്രവർത്തനത്തിന് തുടക്കം കുറിച്ച് ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ല യൂത്ത് വിങ്. ‘സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ലൈഫ്’ എന്ന ആഹ്വാനവുമായി ന്യൂ സലാത്ത മോഡേൺ ആർട്സ് സെന്ററിൽ നടന്ന പരിപാടി ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഫാ.ജോൺ മത്തായി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യപ്രഭാഷണം നടത്തി.
സണ്ണി സാമുവൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് പത്തനംതിട്ട യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജു തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിബിൻ കെ. ബേബി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചെറിൽ ഫിലിപ് നന്ദി അറിയിച്ചു.
ഇൻകാസ് ഫൗണ്ടർ മെംബർ കെ.കെ. ഉസ്മാൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡേ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, മുൻ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് സി.ജി. ദീപക്ക് , സെക്രട്ടറി മഞ്ജുഷ എസ്. ശ്രീജിത്ത്, ഐ.വൈ.സി ചെയർപേഴ്സൻ ഷഹാന ഇല്യാസ്, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ സംസാരിച്ചു.

