ഖത്തർ വ്യവസായിക്ക് കേരളത്തിൽനിന്ന് അവാർഡ്
text_fieldsഎം.പി. മുഹമ്മദ് ഷാഫി ഹാജി
ദോഹ: ഖത്തറിലെ വാണിജ്യപ്രമുഖൻ എം.പി. മുഹമ്മദ് ഷാഫി ഹാജിക്ക് കാസർകോട് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മികച്ച വിദേശവ്യവസായിക്കുള്ള അവാർഡ്. കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കാസർകോട് ചേംബർ ഭാരവാഹികൾ അവാർഡ് പ്രഖ്യാപിച്ചത്. ആറു പതിറ്റാണ്ടായി ഖത്തറിലെ വാണിജ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷാഫി ഹാജി ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കെ.എം.സി.സി, എം.എസ്.എസ് തുടങ്ങി നിരവധി സംഘടനകളുടെ സാരഥിയുമാണ്. കാസർകോട് സ്വദേശിയായ ഇദ്ദേഹം ദോഹയിലെ എം.പി ട്രേഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്. എൻ.എ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എൻ.എ. അബൂബക്കർ ചെയർമാനായ ജൂറി കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ചേംബർ ജനറൽ െസക്രട്ടറി ഫത്താഹ് ബങ്കര അറിയിച്ചു. രവീന്ദ്രൻ കണ്ണങ്കൈ, ഡോ. ഷെയ്ക്ക് ബാവ, തുളസീധരൻ നായർ, മജീദ് ഫാഷൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.