സാമൂഹിക ഉത്തരവാദിത്തം : മികച്ച സ്വകാര്യ കമ്പനിക്കുള്ള അവാർഡ് ലുലുവിന്
text_fieldsസാമൂഹിക ഉത്തരവാദിത്ത മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയതിനുള്ള അവാർഡ് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ശർഖ് ഗ്രൂപ് ഡയറക്ടർ ബോർഡ് െചയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുല്ല ആൽഥാനിയിൽനിന്ന് സ്വീകരിക്കുന്നു
ദോഹ: സാമൂഹിക ഉത്തരവാദിത്ത മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള സ്വകാര്യ കമ്പനിക്കുള്ള അവാർഡ് ലുലു ഹൈപ്പർമാർക്കറ്റിന്.
കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ലുലു കാണിക്കുന്ന സാമൂഹിക ഉത്തരവാദിത്തമാണ് എട്ടാമത് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) അവാർഡിന് ലുലുവിനെ അർഹമാക്കിയത്. ആദ്യകാലം മുതൽ തന്നെ സാമൂഹിക ഉത്തരവാദിത്ത മേഖലയിൽ ലുലു മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. അതിനായി വിവിധ പരിപാടികൾ തന്നെ സമയബന്ധിതമായി നടത്തിവരുന്നുണ്ട്. ദാർ അൽ ശർഖ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു ഖത്തർ ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് അവാർഡ് സ്വീകരിച്ചു.
ശർഖ് ഗ്രൂപ് ഡയറക്ടർ ബോർഡ് െചയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുല്ല ആൽഥാനിയാണ് അവാർഡ് ൈകമാറിയത്.
കോവിഡിനെ നേരിടുന്നതിലുള്ള സാമൂഹിക ഉത്തരവാദിത്തം എന്ന ലക്ഷ്യവുമായി സി.എസ്.ആർ അവാർഡ് കമ്മിറ്റിയുമായി ലുലു സഹകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഉപഭോക്താക്കളുെടയും പരിസ്ഥിതിയുടെയും ക്ഷേമത്തിനായി കർശന നടപടികളാണ് സ്വീകരിക്കുന്നത്. സമൂഹത്തിൽനിന്ന് ഇക്കാര്യത്തിൽ മികച്ച അഭിനന്ദനമാണ് ലുലുവിന് ലഭിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് കോവിഡ്പ്രതിരോധ മേഖലയിൽ മികച്ച നടപടികളാണ് ലുലു സ്വീകരിക്കുന്നത്. എല്ലാ ഔട്ട്ലെറ്റുകളിലും ഉന്നതമായ പ്രതിരോധ നടപടികളാണുള്ളത്.
കോവിഡ് മഹാമാരിയിലും ജനങ്ങൾക്ക് സുരക്ഷിതമായി നിത്യോപയോഗ സാധനങ്ങൾ ലഭിക്കാനായി ഇൻഡസ്ട്രിയൽ ഏരിയയിൽ നാലു താൽക്കാലിക ഔട്ട്ലെറ്റുകളാണ് തുറന്നത്. കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും ഇത് ഏെറ ഉപകാരപ്രദമായി. ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ്, ഐ.സി.സി, കെ.എം.സി.സി തുടങ്ങിയവയുമായി സഹകരിച്ച് അർഹരായ ആളുകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണമടക്കം നടത്തുന്നു.
മഹാമാരിയുെട തുടക്കസമയത്ത് തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി പ്രത്യേക ചരക്കുവിമാനങ്ങൾ ഏർപ്പാടാക്കി വൻതോതിൽ ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നു ശേഖരിച്ചു. 'നിങ്ങളുടെ ആരോഗ്യം നിങ്ങളുെട ൈകയിൽ' എന്ന ആശയവുമായി പ്രത്യേക ബോധവത്കരണ കാമ്പയിൻ തന്നെ നടത്തി. എല്ലാ സ്റ്റോറുകളിലും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി. എല്ലാ ഭാഗങ്ങളും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നു. ഓൺലൈൻ വ്യാപാരവും ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ശക്തിപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

