മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സെൻട്രൽ ക്ലിനിക്കൽ ലാബ്
text_fieldsദോഹ: പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു
ലോകത്തിലെ ഏറ്റവും മികച്ച ലബോറട്ടറികൾക്ക് നൽകപ്പെടുന്ന കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റിെൻറ
അംഗീകാരം ഉണ്ട്
ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റ്യൂട്ടി(ക്യൂ ആർ ഐ)ലെ സെൻട്രൽ ക്ലിനിക്കൽ ലാബുകൾ പൊതുജ നാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിെൻറയും സിമ്പോസിയത്തിെൻറയും ഭാഗമായാണ് സെൻട്രൽ ക്ലി നിക്കൽ ലാബുകളുടെ ഉദ്ഘാടനം.
ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി ഡിപ്പാർട്ട്മെൻറി(ഡി എൽ എം പി)െൻറ വിപുലീകരാണർഥമാണ് അത്യാധുനിക ഓട്ടോമേറ്റഡ് സെൻട്രൽ ലബോറട്ടറി ആരംഭിച്ചിരിക്കുന്നത്.
ലബോറട്ടറി മേഖലയിൽ ലോകോത്തര മികവോട് കൂടിയാണ് ഡി എൽ എം പി പ്രവർത്തിക്കുന്നതെന്നും വർഷം തോറും 17 ദശലക്ഷം ടെസ്റ്റുകളാണ് ഇവിടെ നടക്കുന്നതെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. അ ത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ സെൻട്രൽ ക്ലിനിക്കൽ ലാബുകൾ പ്രവർത്തനമാരംഭിച്ചിരിക്കു ന്നത്. രാജ്യത്ത് വർധിച്ചു വരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുമെന്നും മന്ത്രി അൽ കുവാരി കൂട്ടിച്ചേർത്തു.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള രോഗികൾക്ക് പുറമേ, മിലിട്ടറി, പോലീസ്, എംബസികൾ, അന്താ രാഷ്ട്ര സ്കൂളുകൾ, ബാങ്കുകൾ, സ്വകാര്യ ആശുപത്രികൾ, ദേശീയ, ബഹുരാഷ്ട്ര കമ്പനികൾ തുടങ്ങിയവ ഉ ൾപ്പെടെ 135ഓളം ഉപഭോക്താക്കൾക്കുള്ള റെഫറൽ സർവീസും ഡി എൽ എം പി നൽകുന്നുണ്ട്.
പൂർണമായും ഓട്ടോമാറ്റിക് അടിസ്ഥാനത്തിലുള്ള പുതിയ സെൻട്രൽ ക്ലിനിക്കൽ ലാബ് മേഖലയിൽ തന്നെ ആദ്യമായി ഖത്തറിലാണ് സ്ഥാപിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ലബോറട്ടറികൾക്ക് നൽകപ്പെടുന്ന കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ് റ്റിെൻറ അംഗീകാരം ഡി എൽ എം പിയെ തേടിയെത്തിയത് ഈ വർഷമാണ്. ലബോറട്ടറി മാനേജ്മെൻറിൽ ഗോ ൾഡൻ സ്റ്റാൻഡേർഡ് ആയിട്ടാണ് ഇതിനെ കണക്കുകൂട്ടുന്നത്. കൂടാതെ ലോകാരോഗ്യ സംഘടനയുടെ ദേ ശീയ ഇൻഫ്ളുവൻസ സെൻറർ അംഗീകാരവും ഡി എൽ എം പിക്ക് സ്വന്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
