'ഓട്ടിസം സ്പെക്ട്രം ഡിസോർഡർ' നിയാർക്ക് വെബിനാർ
text_fieldsഓട്ടിസം സ്പെക്ട്രം ഡിസോർഡർ- കോവിഡ് കാല വീട്ടുപരിചരണം വിഷയത്തിൽ നടന്ന വെബിനാറിൽനിന്ന്
ദോഹ: നിയാർക്ക് ഖത്തർ ചാപ്റ്ററിൻെറ നേതൃത്വത്തിൽ 'ഓട്ടിസം സ്പെക്ട്രം ഡിസോർഡർ- കോവിഡ് കാല വീട്ടുപരിചരണം' എന്ന വിഷയത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻെറ ഭാഗമായി ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് നിയാർക്ക് ഖത്തർ ചാപ്റ്ററിൻെറയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറവും സംയുക്ത സംരംഭമായാണ് വെബിനാർ സംഘടിപ്പിച്ചത്.
ഡോ. അൽപ്ന മിത്തൽ വെബിനാർ ഉദ്ഘാടനം ചെയ്തു. നിയാർക്ക് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സൗമ്യ ബോധവത്കരണ സെഷനും ചോദ്യോത്തര സെഷനും കൈകാര്യം ചെയ്തു. ഓട്ടിസം ബാധിതർക്ക് ആശ്വാസത്തിനുള്ള പാതയിൽ സവിശേഷമായ സേവനം നൽകുന്നതിൽ നിയാർക്കിൻെറ പ്രവർത്തനങ്ങളെ ഡോ. അൽപ്ന മിത്തൽ അഭിനന്ദിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ചും യഥാർഥ ജീവിതത്തിലെ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ഡോ. സൗമ്യ സംസാരിച്ചു.
നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ താഹ ഹംസ സ്വാഗതവും 'വിഷൻ-മിഷൻ' അവതരണം നിയാർക്ക് ഗ്ലോബൽ ചെയർമാനും വെൽകെയർ ഗ്രൂപ് എം.ഡിയുമായ അശ്റഫ് കെ.പിയും നിർവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാനും ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജനും ആശംസകൾ നേർന്നു. നിയാർക്ക് ജനറൽ സെക്രട്ടറി ഷാനഹാസ് എടോടി നന്ദി പറഞ്ഞു. ഹമീദ് എം.ടിയും ഹനാൻ അഷ്‌റഫും ചേർന്ന് വെബിനാർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

