Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക ഓട്ടിസം...

ലോക ഓട്ടിസം ദിനത്തിന്​ െഎക്യദാർഡ്യവുമായി ഖത്തർ മ്യൂസിയം

text_fields
bookmark_border
ലോക ഓട്ടിസം ദിനത്തിന്​ െഎക്യദാർഡ്യവുമായി ഖത്തർ മ്യൂസിയം
cancel

ദോഹ: ലോക ഓട്ടിസം ദിനത്തിൽ ബോധവൽകരണ സന്ദേശവുമായി ഖത്തർ മ്യൂസിയം. ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ ദോഹയിലെ മ്യൂസിയം ഒാഫ് ഇസ്ലാമിക് ആർട്ട് ദോഹ ഫയർ സ്റ്റേഷനുമാണ് ഓട്ടിസം ദിനത്തിൽ കെട്ടിടങ്ങൾക്ക് നീല നിറം നൽകി ഓട്ടിസം ദിനത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഖത്തർ മ്യൂസിയത്തി​െൻറ കീഴിലുള്ള സ്ഥാപനങ്ങൾ ലോക പ്രശസ്തമായ കെട്ടിടങ്ങളോടൊപ്പം എല്ലാവർഷവും ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് നീല വർണ്ണമണിയാറുണ്ട്. 2007ൽ ഖത്തർ ഫൗണ്ടേഷൻ ചെയർ പേഴ്സൺ ശൈഖ മൗസ ബിൻത് നാസറി​െൻറ, ഓട്ടിസത്തിനായി ആഗോളതലത്തിൽ പ്രത്യേക ദിവസം അടയാളപ്പെടുത്തണമെന്ന പ്രത്യേക നിർദേശത്തിന്മേലാണ് 2008 മുതൽ ഏപ്രിൽ രണ്ടിന് ആഗോള ഓട്ടിസം ദിനമായി ആചരിച്ച് വരുന്നത്. ശൈഖ മൗസയുടെ നിർദേശത്തെയും അഭിപ്രായങ്ങളെയും കണക്കിലെടുത്ത ഐക്യരാഷ്ട്രസഭ, 2007ലെ 62യ139 പ്രമേയത്തിലൂടെ  നിർദേശം എതിരില്ലാതെ പാസാക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയവും തങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങൾക്ക് നീല നിറം നൽകി ഓട്ടിസം ബോധവൽക്കരണ ദിനം ആചരിച്ചു. രാജ്യത്തെ മറ്റു മന്ത്രാലയങ്ങളും കെട്ടിടങ്ങൾക്ക് നീല വർണം നൽകി ഓട്ടിസം ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - autism day
Next Story