ലുലു ഹൈപ്പർമാർക്കറ്റിൽ ഓട്ടിസം ബോധവത്കരണ ദിനാചരണം
text_fieldsഓട്ടിസം ബോധവത്കരണ ദിനാചരണം 'ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ' കാമ്പയിന്റെ ഭാഗമായി ലുലു ഡി
റിങ് റോഡ് ഹൈപ്പർമാർക്കറ്റ് നീല വെളിച്ചത്താൽ അലങ്കരിച്ചപ്പോൾ
ദോഹ: ലുലു ഹൈപ്പർമാർക്കറ്റിൽ ലോക ഓട്ടിസം ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ചവരുടെ ഉൾകൊള്ളൽ, ശാക്തീകരണം എന്നിവക്ക് ഊന്നൽ നൽകി, "ഓട്ടിസവും മാനവികതയും -ഓരോ ജീവനും മൂല്യമുണ്ട്" ഈ വർഷത്തെ യു.എൻ പ്രമേയയത്തിന് അനുസൃതമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓട്ടിസം ബാധിച്ചവർക്ക് സമൂഹത്തിൽ സജീവമായി ഇടപെടാനും ആവശ്യമായ പിന്തുണ നൽകേണ്ടതിന്റെയും പ്രാധാന്യവും ഈ പ്രമേയം വ്യക്തമാക്കുന്നു.
ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാനും ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് യു.എൻ ഓട്ടിസം ദിനം ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ആഗോളതലത്തിൽ നടക്കുന്ന "ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ (Light It Up Blue)" കാമ്പയിന്റെ ഭാഗമായി ലുലു ഡി റിങ് റോഡ് ഹൈപ്പർമാർക്കറ്റ് നീല വെളിച്ചത്താൽ അലങ്കരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഖത്തറിലെ വിവിധ കമ്മ്യൂണിറ്റി സംഘടനകൾക്ക് ലുലു ഹൈപ്പർമാർക്കറ്റ് എപ്പോഴും പിന്തുണ നൽകിവരുന്നുണ്ട്. ഓട്ടിസം ഉള്ളവരുടെ പരിചരണം, അവബോധം, ഉൾപ്പെടുത്തൽ എന്നിവക്കായി പ്രവർത്തിക്കുന്ന പ്രാദേശിക സംരംഭങ്ങളുമായി സഹകരിക്കാനുള്ള പ്രതിബദ്ധതയും ലുലു ഗ്രൂപ്പ് ആവർത്തിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിൽ തുല്യ അവസരങ്ങളും സ്നേഹവും കരുതലുമാണ് വേണ്ടതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

