ഓഥേഴ്സ് ഫോറം ഡി.എൽ.എഫ് ലിറ്റററി ഫെസ്റ്റ് ഡിസംബറിൽ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം ഡി.എൽ.എഫ് ലിറ്റററി ഫെസ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം ഡിസംബർ ആദ്യവാരം നടക്കും. എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്നവർക്കായി സാഹിത്യ ശിൽപശാലകൾ, വിഷയാവതരണങ്ങൾ,
സെമിനാറുകൾ, പുസ്തക പ്രദർശനം, മീറ്റ് ദ ഓഥർ, സംഗീതസായാഹ്നം തുടങ്ങിയ പരിപാടികൾ ഉൾച്ചേർന്നതാവും പരിപാടി. എഴുത്തിന്റെ രസതന്ത്രം, സാഹിത്യാസ്വാദനത്തിലെ പുതിയ പ്രവണതകൾ, കവിതകളുടെ മണ്ണും ആകാശവും, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ
തുടങ്ങിയ വിവിധ സെഷനുകൾക്ക് ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രമുഖ സാഹിത്യകാരന്മാർ നേതൃത്വം നൽകും. ഡിസംബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന സാഹിത്യോത്സവം സൂഫി-ഖവാലി കലാകാരന്മാർ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

