ഓസ്ട്രിയൻ കുതിപ്പ്; ഫ്രാൻസിന് സമനില
text_fieldsമാലി-ഓസ്ട്രിയ ടൂർണമെന്റിൽനിന്ന്
ദോഹ: മാലിയെ തോൽപിച്ച് ഫിഫ അണ്ടർ 17 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ഓസ്ട്രിയ. മാലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾ നേടിയാണ് ഓസ്ട്രിയ കീഴടക്കിയത്. മാലി താരം സാംബ കൊനാരെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ടീം കൂടുതൽ പ്രതിരോധത്തിയി. 36ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജോഹന്നാസ് മോസർ ഗോളടിച്ചാണ് ഓസ്ട്രിയ തുടങ്ങിവെച്ചത്. ഹസൻ ദേശിഷ്കു (61), നിക്കോളസ് ജോസെഫോവിച്ചിന്റെ (90+5) എന്നിവരും ഗോളുകൾ നേടി ലീഡുയർത്തി വിജയത്തിളക്കം വർധിപ്പിച്ചു. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിലും വിജയിച്ച ഓസ്ട്രിയ ഗ്രൂപ്പിൽ ഒന്നാമതാണ്.
അതേസമയം, ചെക്ക് റിപ്പബ്ലിക്കിനെതിരെ ബുർക്കിന ഫാസോ (2-1) വിജയം നേടി. ആദ്യ മത്സരത്തിൽ തജികിസ്താനെ സമ്പൂർണമായി പരാജയപ്പെടുത്തിയ കരുത്തിലായിരുന്നു ചെക്ക് റിപ്പബ്ലിക് ഇറങ്ങിയെതെങ്കിലും ബുർക്കിനഫാസോ താരങ്ങളുടെ പ്രതിരോധത്തിൽ കീഴടങ്ങുകയായിരുന്നു.മുഹമ്മദ് സോംഗോ 27ാം മിനിറ്റിൽ ഒരു ലോങ് റേഞ്ച് സ്ട്രൈക്കിലൂടെ സ്കോറിങ് ആരംഭിച്ചു. ഇതോടെ ആദ്യ ഗോൾ നേടി ബുർക്കിനഫാസോ ലീഡുയർത്തി. എന്നാൽ, നിമിഷങ്ങൾക്കകം ചെക്ക് റിപ്പബ്ലിക്കിനുവേണ്ടി വിറ്റ് സ്ക്രോൺ (30) ഗോൾ നേടി സമനില പിടിച്ചു ടീമിന് തിരുച്ചുവരവ് നൽകി. തുടർന്ന് രണ്ടാം പാതിയിൽ ബുർക്കിനഫാസോക്കു വേണ്ടി സോംഗോയുടെ കോർണർ ലുക്മാൻ തപ്സോബ ഹെഡ് ചെയ്ത് ഗോൾ നേടുകയായിരുന്നു.
അതേസമയം, ഫ്രാൻസ് -കാനഡ ടൂർണമെന്റിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാനാകാതെ സമനിലയിൽ പിരിഞ്ഞു. ഒരു ജയവും ഒരു സമനിലയും നേടി ഗ്രൂപ് ‘കെ’യിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്. മറ്റൊരു കളിയിൽ, ഉഗാണ്ട -ചിലി ടൂർണമെന്റിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.
യു.എസ്.എക്കെതിരെ ഗോൾ നേടി തുടക്കത്തിൽ തജിക്കിസ്താൻ നെട്ടിച്ചെങ്കിലും, ടൂർണമെന്റിലെ പ്രകടന മികവിൽ അമേരിക്കക്ക് മികച്ച വിജയം.തജികിസ്താനെ 2-1ന് പരാജയപ്പെടുത്തിയ അമേരിക്ക നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
മത്സര ഫലങ്ങൾ
ബുർകിനഫാസോ -ചെക്ക് റിപ്പബ്ലിക് (2-1)
ഓസ്ട്രിയ -മാലി (3-0)
ഫ്രാൻസ് -കാനഡ (0-0)
അയർലൻഡ് -ഉസ്ബകിസ്താൻ
സൗദി അറേബ്യ -ന്യൂസിലൻഡ്
യു.എസ്.എ -താജികിസ്താൻ (2-1)
പരാഗ്വേ - പനാമ (2-1)
ഉഗാണ്ട -ചിലി (1-1)
ഇന്നത്തെ മത്സരങ്ങൾ
3:30 pm ഫിജി -അർജന്റീന (ഗ്രൂപ് ഡി)
3:30 pm ബെൽജിയം -തുനീഷ്യ (ഗ്രൂപ് ഡി)
4:00 pm പോർചുഗൽ -ജപ്പാൻ (ഗ്രൂപ് ബി)
4:30 pm മൊറോക്കോ -ന്യൂകലിഡോണിയ (ഗ്രൂപ് ബി)
5:45 pm യു.എ.ഇ -സെനഗൽ (ഗ്രൂപ് സി)
6:15 pm ക്രൊയേഷ്യ -കോസ്റ്ററീക (ഗ്രൂപ് സി)
6:45 pm ബൊളീവിയ - ഖത്തർ (ഗ്രൂപ് എ)
6:45 pm ഇറ്റലി -സൗത്ത് ആഫ്രിക്ക (ഗ്രൂപ് എ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

