Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൻെറ...

ഖത്തറിൻെറ യാത്രാവിലക്ക്​ നീക്കി ഓസ്​ട്രിയ

text_fields
bookmark_border
ഖത്തറിൻെറ യാത്രാവിലക്ക്​ നീക്കി ഓസ്​ട്രിയ
cancel

ദോഹ: ഖത്തറിൽനിന്നുള്ളവർക്ക്​ യാത്രാവിലക്കിൽ ഇളവ്​ പ്രഖ്യാപിച്ച്​ ഓസ്​ട്രിയ. കോവിഡ്​ വാക്​സി​ൻ രണ്ട്​ ഡോസും സ്വീകരിച്ച ഖത്തർ പൗരന്മാർക്കും ഇവിടെ താമസിക്കുന്ന വിദേശികൾക്കും രാജ്യത്തേക്ക്​ യാത്രാനുമതി പുനഃസ്ഥാപിച്ചതായി ഓസ്​ട്രിയയിലെ ഖത്തർ എംബസി അറിയിച്ചു.

ജൂ​ൈല​ ഒന്നു മുതൽ പ്രവേശനം നൽകിത്തുടങ്ങും. രണ്ട്​ ഡോസും സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ഇല്ലാതെതന്നെ രാജ്യത്ത്​ പ്രവേശിക്കാനാവും. എന്നാൽ, വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ 10 ദിവസത്തെ ക്വാറൻറീ​ൻ നിർബന്ധമാണ്​. https://entry.ptc.gv.at/en.html വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യുകയും യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ കോവിഡ്​ പരിശോധന ഫലം കൈയിൽ കരുതുകയും വേണം.

ഫൈസർ, ആസ്​ട്രസെനക, ജോൺസൺ ആൻഡ്​​ ജോൺസൺ, മൊഡേണ, സിനോഫാർമ, സിനോവാക്​ എന്നീ കോവിഡ്​ വാക്​സിനുകൾ സ്വീകരിച്ചവർക്ക്​ മാത്രമാണ്​ യാത്രാനുമതി. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിദേശ രാജ്യങ്ങളിലേക്ക്​ കർശന യാത്രാവിലക്ക്​ തുടരുന്ന രാജ്യമാണ്​ ഓസ്​ട്രിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Austria Qatar travel ban
News Summary - Austria lifts Qatar travel ban
Next Story