Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ആ​സ്‌​ട്രേ​ലി​യ വീ​ക്ക്’

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ആ​സ്‌​ട്രേ​ലി​യ വീ​ക്ക്’
cancel
camera_alt

പേ​ൾ ഐ​ല​ൻ​ഡി​ലെ ജി​യാ​ർ​ഡി​നോ​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഖ​ത്ത​റി​ലെ ആ​സ്‌​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ ജോ​നാ​ഥ​ൻ മു​യി​റും ഭാ​ര്യ​യും സം​യു​ക്ത​മാ​യി ‘ആ​സ്ട്രേ​ലി​യ വീ​ക്ക് ഫെ​സ്റ്റി​വ​ൽ’​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ആ​സ്‌​ട്രേ​ലി​യ വീ​ക്കി’​ന് തു​ട​ക്ക​മാ​യി. ആ​സ്‌​ട്രേ​ലി​യ​ൻ എം​ബ​സി​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ആ​സ്ട്രേ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം. മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ലു​ലു ഗ്രൂ​പ് ആ​സ്‌​ട്രേ​ലി​യ വീ​ക്ക് പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഖ​ത്ത​രി വി​പ​ണി​യി​ൽ 2018 മു​ത​ൽ ലു​ലു ഗ്രൂ​പ് ആ​സ്‌​ട്രേ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​മോ​ഷ​ൻ ഒ​രു​ക്കു​ന്നു.

ഖ​ത്ത​റി​ലെ ആ​സ്‌​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ ജോ​നാ​ഥ​ൻ മു​യി​റും ഭാ​ര്യ​യും സം​യു​ക്ത​മാ​യി പേ​ൾ ഐ​ല​ൻ​ഡി​ലെ ജി​യാ​ർ​ഡി​നോ​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ല​റ്റു​ക​ളി​ലും ഫെ​ബ്രു​വ​രി 11 വ​രെ ‘ആ​സ്ട്രേ​ലി​യ വീ​ക്ക്’​ന​ട​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​തി​നി​ധി റെ​മി രോ​ഹാ​നി, ബി.​എ​ൽ.​ജെ വേ​ൾ​ഡ്‌​വൈ​ഡ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ജ​സ്റ്റി​ൻ കെ​ർ​സ്റ്റീ​വ​ൻ​സ്, ആ​സ്‌​ട്രേ​ഡ് പ്ര​തി​നി​ധി ഡ​യാ​ന മോ​നി​സ്, ഹി​ലാ​രി ബെ​യി​ൻ​ബ്രൈ​ഡ്, ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ആ​സ്‌​ട്രേ​ലി​യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ലു​ലു ഗ്രൂ​പ് ആ​സ്ട്രേ​ലി​യ​ൻ വീ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. മി​ക​ച്ച നി​ല​വാ​ര​വും ഗു​ണ​മേ​ന്മ​യും നൂ​ത​ന​മാ​യ ഉ​ൽ​പാ​ദ​ന രീ​തി​ക​ളും കാ​ര​ണം ആ​സ്‌​ട്രേ​ലി​യ​ൻ ഭ​ക്ഷ​ണ​പാ​നീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടും കു​റ്റ​മ​റ്റ പ്ര​ശ​സ്തി നേ​ടി​യി​ട്ടു​ണ്ട്. ബീ​ഫ്, ആ​ട്ടി​ൻ മാം​സം സീ​ഫു​ഡ്, ഒ​ലി​വ്, ചീ​സ് തു​ട​ങ്ങി​യ​വ​യി​ലെ ആ​സ്ട്രേ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​യാ​ണ്.

ഖ​ത്ത​റി​ൽ ആ​സ്‌​ട്രേ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ആ​സ്‌​ട്രേ​ലി​യ വീ​ക്ക് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി ഡി​മാ​ൻ​ഡ് ഏ​റെ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലു​ലു ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ ആ​സ്‌​ട്രേ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketAustralia Week
News Summary - 'Australia Week' at Lulu Hypermarkets
Next Story