സോക്കറൂസ് പോരാട്ട ഭൂമിയിൽ
text_fieldsദോഹ: ഏഷ്യൻ കപ്പിലെ വമ്പന്മാരായ ആസ്ട്രേലിയ ടൂർണമെന്റിന്റെ വേദിയിലെത്തി. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ബഹ്റൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതിന്റെ വീര്യവുമായാണ് സോക്കറൂസ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ആദ്യമത്സരത്തിൽ ഇന്ത്യയെ നേരിടുന്ന ആസ്ട്രേലിയക്ക് ഖത്തർ യൂനിവേഴ്സിറ്റിയിലാണ് താമസവും പരിശീലനവുമെല്ലാം ഒരുക്കിയത്. ടൂർണമെന്റിനുള്ള തജികിസ്താൻ, ഒമാൻ ടീമുകളും തിങ്കളാഴ്ച ദോഹയിലെത്തി. തകൃതിയായ പരിശീലനവും സന്നാഹ മത്സരവും പൂർത്തിയാക്കിയ ഖത്തർ ടീം കഴിഞ്ഞ ദിവസം ബേസ് ക്യാമ്പിലേക്ക് മാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

