വിശപ്പകറ്റാൻ ഭക്ഷ്യകിറ്റുകളുമായി ഔഖാഫ്
text_fieldsഔഖാഫിന്റെ ഭക്ഷ്യകിറ്റുകളുടെ വിതരണം സംബന്ധിച്ച് വിശദീകരിക്കുന്നു
ദോഹ: വിശുദ്ധ മാസത്തിൽ രാജ്യത്തെ നിരാലംബരും ദരിദ്രരുമായ കുടുംബങ്ങൾക്ക് തുണയായി ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫിന്റെ ഭക്ഷ്യകിറ്റ് പദ്ധതി. മുൻവർഷങ്ങളിലെന്ന പോലെ വാർഷിക റമദാൻ ഫുഡ് ബാസ്ക്കറ്റ് പദ്ധതി ഈ വർഷവും സംഘടിപ്പിക്കുമെന്ന് ഔഖാഫ് അറിയിച്ചു.
ഐക്യദാർഢ്യത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന റമദാനിൽ അർഹരായ വിഭാഗങ്ങളെ സഹായിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രാലയത്തിലെ എൻഡോവ്മെന്റ് ജനറൽ അഡ്മിനിസ്ട്രേറ്റർ എൻജി. ഹസൻ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. ഇഫ്താറിനും (നോമ്പുതുറ) സുഹൂറിനും (അത്താഴം) വേണ്ടി പോഷകാഹാരങ്ങളുൾപ്പെടെ അവശ്യവസ്തുക്കളാണ് ഫുഡ് ബാസ്കറ്റുകളിലടങ്ങിയിരിക്കുന്നതെന്നും അൽ മർസൂഖി കൂട്ടിച്ചേർത്തു.
പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിലും അവർക്ക് കൂടുതൽ അന്തസ്സോടെയും സുഖപ്രദമായും റമദാൻ ആചരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിലും ഔഖാഫ് മന്ത്രാലയത്തിന്റെ ഈ സംരംഭം വലിയ പങ്ക് വഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

