ഗ്രഹണ നമസ്കാരം നിർവഹിക്കണമെന്ന് ഔഖാഫ്
text_fieldsദോഹ: നാളെ ചന്ദ്രഗ്രഹണം സംഭവിക്കുകയാണെങ്കിൽ രാജ്യത്തെ എല്ലാ പള്ളികളിലും ഗ്രഹണ നമസ്കാരം നിർവഹിക്കണമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് ആവശ്യപ്പെട്ടു. നമസ്കാരം ശക്തമായ നബിചര്യയിൽപ്പെട്ടതാണെന്ന് ഔഖാഫ് വ്യക്തമാക്കി. ഇശാ നമസ്കാരത്തിന് ശേഷം, ഗ്രഹണ സമയത്താണ് പ്രത്യേക പ്രാർഥന നിർവഹിക്കേണ്ടത്. ഞായറാഴ്ച രാത്രി 8.30 മുതൽ മുതൽ ഏകദേശം ഒന്നര മണിക്കൂർ പൂർണ ചന്ദ്രഗ്രഹണത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച ഖത്തറിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

