Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ ശ്രദ്ധക്ക്​:കൈയിൽ സ്വന്തം മരുന്ന്​ മാത്രം

text_fields
bookmark_border
യാത്രക്കാരുടെ ശ്രദ്ധക്ക്​:കൈയിൽ സ്വന്തം മരുന്ന്​ മാത്രം
cancel

ദോഹ: ഖത്തറിലേക്ക്​ വരുന്ന യാത്രക്കാർ കൈവശം മരുന്ന്​ കരുതു​േമ്പാൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി.മരുന്നുകൾ സംബന്ധിച്ച്​ നേരത്തെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്​ എൻഫോഴ്​സ്​മെൻറ്​ വിഭാഗം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾ ഓർമപ്പെടുത്തിയാണ്​ എംബസിയുടെ ട്വീറ്റ്​. ലഹരിയുടെ അംശമുള്ള മാനസികരോഗ ചികിത്സക്കുള്ള പല മരുന്നുകളും ഖത്തറിൽ നിരോധിച്ചതാണ്​. നിരോധിത പട്ടികയിലുള്ള മരുന്നുകൾ കൊണ്ടുവരുന്നത്​ അറസ്​റ്റിലേക്കും ജയിൽ ശിക്ഷയിലേക്കും നയിക്കുമെന്ന്​ എംബസി അറിയിക്കുന്നു. അതേസമയം, സ്വന്തം ആവശ്യത്തിനല്ലാതെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒരു തരത്തിലുള്ള മരുന്നുകളും കരുതാനും പാടില്ല. ഇതും ശിക്ഷാർഹമാണ്​.

നിരോധിത പട്ടികയിൽ ഇല്ലാത്ത മരുന്നുകൾ ഡോക്​ടറുടെ കുറിപ്പടി സഹിതം സ്വന്തം ആവശ്യത്തിന്​ 30 ദിവസത്തേക്ക്​ മാത്രമായി കൊണ്ടുവരാൻ അനുമതിയുണ്ട്​. അംഗീകൃത ആശുപത്രിയുടെയോ ഡോക്​ടറുടെയോ കുറിപ്പടി നിർബന്ധമാണ്​.ലിറിക, ട്രമഡോൾ, അൽപ്രസൊളാം, ഡിയാസെപാം, സൊളാം, സോൾപിഡെം, മെഥഡോൺ തുടങ്ങിയവ നിരോധിത മരുന്നുകളുടെ പട്ടികയിൽ ​ഉൾപ്പെട്ടതാണ്​.

ഡ്രഗ്​ എൻഫോഴ്​സ്​മെൻറ്​ വിഭാഗം നിരോധിച്ച മരുന്നുകളുടെ വിശദ വിവരങ്ങൾ എംബസിയുടെ വെബ്​സൈറ്റിൽ പരിശോധിച്ച്​ ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശം നൽകുന്നു. https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf എന്ന ലിങ്ക്​ സന്ദർശിച്ചാൽ ഖത്തറിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ ലഭ്യമാവും. നിരോധിത പട്ടികയിലുള്ള മരുന്നുകൾ പിടികൂടുന്ന കേസുകൾ അടുത്തിടെയായി കൂടുതലായി റിപ്പോർട്ട്​ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്​ എംബസിയുടെ മുന്നറിയിപ്പ്​.

അതേസമയം, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള മരുന്നുകൾ പോലും കൈവശം കരുതാൻ പാടില്ലെന്ന നിർദേശം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹങ്ങൾക്ക്​ വലിയ വെല്ലുവിളിയാണ്​. നാട്ടിൽ നിന്നും വരുന്നവർ വഴി നിത്യവും കഴിക്കുന്ന മരുന്നുകൾ കൊടുത്തുവിടുന്ന പതിവ്​ ഇതോടെ മുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicineTravelers
News Summary - Attention Travelers: Only own medicine on hand
Next Story