ഭക്ഷ്യ കാനുകളിൽ നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsലിറിക്ക ഗുളികകൾ ബീൻസിെൻറ കാനിൽ ഒളിപ്പിച്ച് വെച്ച നിലയിൽ
ദോഹ: രാജ്യത്തേക്ക് ഭക്ഷ്യ കാനുകളിൽ നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് അഡ്മിനിസ്േട്രഷനും ൈപ്രവറ്റ് എയർപോർട്ട് കസ്റ്റംസ് വിഭാഗവും പരാജയപ്പെടുത്തി.ബീൻസിെൻറ കാനിൽ ഒളിപ്പിച്ച് വെച്ച നിലയിൽ രാജ്യത്തേക്ക് കടത്താനിരുന്ന 2805 ലിറിക്ക ഗുളികകളാണ് പിടികൂടിയത്. ഫൈബ്രോമിയാൽഗിയ, പ്രമേഹം, നട്ടെല്ലിനേറ്റ പരിക്കുകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന ആൻറികോൺവാലസൻറ് ഇനത്തിൽ പെടുന്ന ഗുളികകളാണ് ലിറിക്ക.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് നേരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.