ഖത്തറിലേക്ക് കടത്താൻ ശ്രമം: 979.8 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsകസ്റ്റംസ് അധികൃതർ പിടികൂടിയ നിരോധിത പുകയില
ഉൽപന്നങ്ങൾ
ദോഹ: ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പിടികൂടി. ഹമദ് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 979.8 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. രാജ്യത്തേക്ക് എത്തിയ ഒരു കണ്ടെയ്നറിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെടുത്തത്.
എക്സ്-റേ സ്കാനിങ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഇരുമ്പ് കോയിലുകൾക്കുള്ളിൽ 710 ബാഗുകളിലായി രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത്. രാജ്യത്തെ കസ്റ്റംസ് നിയമലംഘനങ്ങൾക്കും കള്ളക്കടത്തുകൾക്കുമെതിരെയുള്ള കാമ്പയിനുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
നിരോധിത ഉൽപന്നങ്ങളുടെ കടത്തൽ, കസ്റ്റംസ് രേഖകളിലെയും ഇൻവോയ്സുകളിലെയും തട്ടിപ്പുകൾ, മറ്റ് നിയമലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കി. പൊതുജനങ്ങൾക്ക് 16500 എന്ന ഹോട്ട്ലൈൻ നമ്പറിലോ, kafih@customs.gov.qa എന്ന ഇമെയിൽ വിലാസത്തിലോ വിവരങ്ങൾ കൈമാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

