Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗസ്സയിൽ ആ​ക്ര​മ​ണം...

ഗസ്സയിൽ ആ​ക്ര​മ​ണം സ്കൂ​ളു​ക​ൾ​ക്കെ​തി​രെ​യും; അ​പ​ല​പി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
israel attack
cancel
camera_alt

ഇ​സ്രാ​യേ​ൽ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യി​ലെ ഇ.​എ.​എ സ്ഥാ​പ​ന​മാ​യ അ​ൽ ഫ​ഖൂ​റ ഹൗ​സി​ന്റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ശൈ​ഖ മൗ​സ​യു​ടെ ട്വീ​റ്റ്

ദോ​ഹ: ഗ​സ്സ​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ) വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ അ​ൽ ഫ​ഖൂ​റ ഹൗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഇ​സ്രാ​യേ​ലി​ന്റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.

ഖ​ത്ത​ർ അ​മീ​റി​ന്റെ മാ​താ​വും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നാ​യി സ്ഥാ​പി​ച്ച ഇ.​എ.​എ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളാ​ണ് അ​ൽ ഫ​ഖൂ​റ ഹൗ​സ്.

ഗ​സ്സ​യി​ലെ അ​ൽ റി​മാ​ൽ പ്ര​വി​ശ്യ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥാ​പ​നം മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​വു​മാ​യി​രു​ന്നു. ന​ട​പ​ടി​യെ ഇ.​എ.​എ​യും ശൈ​ഖ മൗ​സ​യും അ​പ​ല​പി​ച്ചു. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന​ത് മാ​പ്പു​ന​ൽ​കാ​നാ​വാ​ത്ത കു​റ്റ​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ഷെ​ല്ലി​ങ്ങി​ൽ ത​ക​ർ​ന്ന സ്കൂ​ൾ കെ​ട്ടി​ട ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

യു​നെ​സ്കോ​യി​ലെ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​ഹ​മ​ദ് അ​ൽ ഹ​ൻ​സ​ബും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ ആ​ഗോ​ള വേ​ദി​യി​ൽ അ​പ​ല​പി​ച്ചു. യു​നെ​സ്കോ എ​ക്സി​​ക്യൂ​ട്ടി​വ് ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​വും താ​മ​സ​വു​മാ​യി സു​ര​ക്ഷി​ത ഇ​ട​മാ​യി​രു​ന്ന അ​ൽ ഫ​ഖൂ​റ ഹൗ​സാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ നി​ലം​പൊ​ത്തി​യ​ത്.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ പ്ര​തി​ക​ര​ണ​മെ​ന്നോ​ണം 2010ലാ​ണ് അ​ൽ ഫ​ഖൂ​റ പ്രോ​ഗ്രാ​മി​ന് ഇ.​എ.​എ തു​ട​ക്കം​കു​റി​ച്ച​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളും പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ത്തി​ന്റെ ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ളാ​ണെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ ഈ ​ന​ട​പ​ടി യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്നും ഇ.​എ.​എ ​പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

2009ൽ ​ഗ​സ്സ​ക്കു നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ്ഥാ​പി​ത​മാ​യ അ​ൽ ഫ​ഖൂ​റ ഹൗ​സി​ന്, ആ​ക്ര​മ​ണ​ത്തി​നി​ടെ സാ​ധാ​ര​ണ​ക്കാ​ർ അ​ഭ​യം​പ്രാ​പി​ച്ച ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ൽ ഫ​ഖൂ​റ സ്‌​കൂ​ളി​ൽ​നി​ന്നാ​ണ് ഈ ​പേ​ർ ല​ഭി​ച്ച​ത്.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ക, കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മാ​ന​സി​ക-​സാ​മൂ​ഹി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ൽ ഫ​ഖൂ​റ ഹൗ​സ് ന​ൽ​കു​ന്ന​ത്.

നി​രാ​ലം​ബ​രാ​യ യു​വാ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ ബി​രു​ദ​പ​ഠ​നം തു​ട​രാ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​യി​രു​ന്നു സം​വി​ധാ​നം. ഇ​തു​വ​രെ 525 സ്ത്രീ​ക​ളും 474 പു​രു​ഷ​ന്മാ​രു​മു​ൾ​പ്പെ​ടെ 999 പേ​ർ​ക്ക് സ്‌​കോ​ള​ർ​ഷി​പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Attack on schools in Gaza- Qatar-Condemned
Next Story