Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീനെതിരായ...

ഫലസ്​തീനെതിരായ ആക്രമണം: ഗൾഫിലെ ഇസ്രായേൽ വിരുദ്ധമുനമ്പായി ഖത്തർ

text_fields
bookmark_border
ഫലസ്​തീനെതിരായ ആക്രമണം: ഗൾഫിലെ ഇസ്രായേൽ വിരുദ്ധമുനമ്പായി ഖത്തർ
cancel
camera_alt

ഇമാം അബ്​ദുൽ വഹാബ്​ പള്ളി പരിസരത്ത്​ കഴിഞ്ഞ ദിവസം നടന്ന ഫലസ്​തീൻ ഐക്യദാർഢ്യസംഗമത്തിൽ നിന്ന്​

ദോഹ: ഇസ്രായേൽ ഫലസ്​തീനിൽ നടത്തുന്ന നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിെൻറ കൃത്യമായ വിവരങ്ങൾ ലോകത്തിനു​ മുന്നിൽ എത്തിക്കുന്നത്​ ദോഹ ആസ്​ഥാനമായുള്ള 'അൽ ജസീറ' ചാനൽ ആണ്​. ഗസ്സ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്​ദ്​ അതിസാഹസികമായാണ്​ ബോംബ്​ ആക്രമണത്തിെൻറ തൽസമയ റിപ്പോർട്ടിങ്​ നടത്തുന്നത്​. കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനിടെ ഇസ്രായേലിെൻറ ബോംബുകൾ തൊട്ടടുത്ത്​ പതിച്ചിരുന്നു. ഇതിെൻറ ശബ്​ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ചാനലിെൻറയും അസോസിയേറ്റഡ്​ പ്രസ്​ (എ.പി) ന്യൂസ്​ ഏജൻസിയുടെയും ഗസ്സയിലെ ഓഫിസുകൾ ഇസ്രായേൽ തകർത്തിരുന്നു.

ശനിയാഴ്​ച രാത്രി ഫലസ്​തീന്​ ഐക്യദാർഢ്യവുമായി ആയിരങ്ങളാണ്​ ഖത്തറിൽ ഒത്തുകൂടിയത്​. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ്​ ബാനറുകളും ഫലസ്​തീൻ കൊടികളുമേന്തി ഇമാം അബ്​ദുൽ വഹാബ്​ പള്ളി (ഗ്രാൻഡ്​ മോസ്​ക്​) പരിസരത്ത്​ സംഗമിച്ചത്​. വൈകുന്നേരം ഏഴിന്​ തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി 10 വരെ നീണ്ടു. നൂറുകണക്കിന്​ ഖത്തരികളും വിദേശികളും പ​ങ്കെടുത്തു. ഹമാസിെൻറ രാഷ്​ട്രീയകാര്യ മേധാവി ഡോ. ഇസ്​മായിൽ ഹനിയ്യയും ആഗോള മുസ്​ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പ​ങ്കെടുത്തു. 'നഹ്​നു ഫലസ്​തീൻ യാ ഹയ്യാ...യാ ഖത്തർ യാ ബയ്യാ...' (നമ്മുടെ ഫലസ്​തീൻ അതിജീവിക്ക​െട്ട, ഖത്തർ എന്നും ഉയരങ്ങൾ താണ്ട​ട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെ ചൊല്ലി.

ദോഹ ഇമാം അബ്​ദുൽ വഹാബ്​ പള്ളി പരിസരത്ത്​ കഴിഞ്ഞ ദിവസം നടന്ന ഫലസ്​തീൻ ഐക്യദാർഢ്യ സംഗമത്തിൽ ഗാന്ധിജിയുടെ ചിത്രവും ഇന്ത്യൻ പതാകയുമായി അണിനിരന്നവർ. 'ഇംഗ്ലണ്ട്​ ഇംഗ്ലീഷുകാരുടേതും ഫ്രാൻസ്​ ഫ്രഞ്ചുകാരുടേതുമെന്നതുപോലെ ഫലസ്​തീൻ അറബികളുടേതാണ്'​ എന്നതായിരുന്നു ഫലസ്​തീൻ വിഷയത്തിൽ ഗാന്ധിജിയുടെ നിലപാട്​ •ഫോ​ട്ടോ: ഷാജി ഹുസൈൻ

ഫലസ്​തീൻ അതിജയിക്കുമെന്നും അന്തിമവിജയം ഫലസ്​തീന്​ ആയിരിക്കുമെന്നും ജനങ്ങൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഖത്തറിന്​ ഫലസ്​തീനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഖത്തർ ഭരണാധികാരികൾ ഫലസ്​തീന്​ നൽകുന്ന പിന്തുണയും സഹായവും ഏറെ വലുതാണെന്നും ഡോ. ഇസ്​മായിൽ ഹനിയ്യ പറഞ്ഞു. 'ഇംഗ്ലണ്ട്​ ഇംഗ്ലീഷുകാരുടേതും ഫ്രാൻസ്​ ഫ്രഞ്ചുകാരുടേതും എന്നതുപോലെ ഫലസ്​തീൻ അറബികളുടേതാണ്'​ എന്ന​ നിലപാട്​ കൈക്കൊണ്ടിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും ഇന്ത്യൻ പതാകയുമേന്തി മലയാളികളടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. സ്​ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ്​ സംഗമത്തിൽ തടിച്ചുകൂടിയത്​.

ഇസ്രായേലിെൻറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഡോ. ഇസ്​മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി കഴിഞ്ഞ ദിവസംതന്നെ ദോഹയിൽ കൂടിക്കാഴ്​ച നടത്തിയിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ്​​ ജർറായിലെ അധിനിവേശം, അൽ അഖ്​സ പള്ളിയിൽ വിശ്വാസികൾക്ക്​ നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങളാണ്​ ഇരുവരും ചർച്ചചെയ്​തത്​. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്​തീന്​ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഇസ്രായേലിെൻറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്​ട്ര സമൂഹം എത്രയും പെ​ട്ടെന്ന്​ ഇടപെടണമെന്നും​ ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്​തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ്​ സമൂഹത്തിെൻറ യോജിച്ച നീക്കം ഉണ്ടാകണമെന്ന്​ ഇസ്​മായിൽ ഹനിയ്യ ആവശ്യ​െപ്പട്ടു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്​തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തിയിരുന്നു. അൽ അഖ്സ പള്ളിയിൽ ആരാധനാ കർമങ്ങളിലേർപ്പെട്ടിരുന്ന വിശ്വാസികൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ചും ജറൂസലേം നിവാസികളുടെ നിസ്സഹായവസ്​ഥയും ശൈഖ് ജർറാഹ് പ്രദേശത്തെ ഇസ്രായേൽ നിയന്ത്രണങ്ങളും മഹ്മൂദ് അബ്ബാസ്​ വിശദീകരിച്ചു. ഇത്​ അന്താരാഷ്്ട്ര നിയമങ്ങളുടെയും ഫലസ്​തീൻ ജനതയുടെ അവകാശങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്​തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനഃസ്​ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം ഉറപ്പുനൽകി. ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഡോ. ഇസ്​മാഈൽ ഹനിയ്യയുമായും അമീർ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഫലസ്​തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്്ട്രമെന്ന ഫലസ്​തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ വിവിധ രാഷ്​ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെടുന്നുണ്ട്​. ഖത്തർ വിദേശകാര്യമ​ന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയെ വിവിധ ​രാഷ്​ട്രനേതാക്കൾ ഫോണിൽ വിളിച്ച്​ കാര്യങ്ങൾ വിലയിരുത്തി. ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്​കു മാസ്,

ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്​നോ മർസുദി എന്നിവർ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തർ ശൂറാകൗൺസിൽ സ്​പീക്കർ അഹ്​മദ്​ ബിൻ അബ്​ദുല്ല ബിൻസെയ്​ദ്​ ആൽമഹ്​മൂദുമായി തുർക്കി അസംബ്ലി സ്​പീക്കർ മുസ്​തഫ സെൻതോപ്​ ഫോണിൽ സംസാരിച്ച്​ കാര്യങ്ങൾ വിലയിരുത്തി. ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച്​ 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രമുൾപ്പെടെയുള്ളവ ഫലസ്​തീന്​ നൽകണമെന്നതാണ്​ ഖത്തറിെൻറ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Attack on Palestine: Qatar as anti-Israel front in the Gulf
Next Story