Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്ക് കപ്പലിന് നേരെ ആക്രമണം; മേഖലയിലെ സമാധാനം തകർക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഖത്തർ

text_fields
bookmark_border
വിശദമായ അന്വേഷണം പ്രഖ്യാപിച്ചു
ചരക്ക് കപ്പലിന് നേരെ ആക്രമണം; മേഖലയിലെ സമാധാനം തകർക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഖത്തർ
cancel

ദോഹ: സമുദ്രയാത്രയുടെ സുരക്ഷയും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കേണ്ടത് സമാധാനവും സ്ഥിരതയും നിലനിർത്താൻ അനിവാര്യമാണെന്നും അതിനെ തകർക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഖത്തർ. രാജ്യത്തിന്റെ സമുദ്രപരിധിയിൽ ചരക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഞായറാഴ്ച രാവിലെ അബൂദബിയിൽ നിന്ന് വരികയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

വാണിജ്യ ചരക്കു കപ്പലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം സ്വതന്ത്ര്യ സമുദ്ര സഞ്ചാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അപകടകരമായ നീക്കമാണിത്. ബന്ധപ്പെട്ട അധികാരികളുമായും പ്രാദേശിക -അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on cargo ship: Qatar says moves to disrupt regional peace are unacceptable
Next Story