Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സ്​തുത്യർഹസേവനത്തി​​െൻറ 15 വ​ര്‍ഷം പൂർത്തിയാക്കി  ആ​സ്​റ്റര്‍ ഡി​.എം ഹെ​ല്‍ത്ത്കെ​യ​ർ

text_fields
bookmark_border
സ്​തുത്യർഹസേവനത്തി​​െൻറ 15 വ​ര്‍ഷം പൂർത്തിയാക്കി  ആ​സ്​റ്റര്‍ ഡി​.എം ഹെ​ല്‍ത്ത്കെ​യ​ർ
cancel
camera_alt??????????? ???.?? ???????????????? ???????????? 15 ??????? ????????????????????????? ?????????? ????????? ?????? ??.????????? ??????????? ???????????? ??????? ????????????

ദോ​ഹ: ആ​സ്​റ്റര്‍ ഡി​.എം ഹെ​ല്‍ത്ത്കെ​യ​ർ ഖ​ത്ത​റി​ല്‍ തങ്ങളുടെ സ്​തുത്യർഹ പ്ര​വ​ര്‍ത്ത​ന​ത്തി​​​െൻറ 15 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി. ഗ​ള്‍ഫി​ലും ഇ​ന്ത്യ​യി​ലും സ്വ​കാ​ര്യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാണ്​ ആസ്​റ്റർ. ആശുപ​ത്രി വി​പു​ലീ​ക​ര​ണ​മടക്കം കൂടുതൽ പദ്ധതികളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട്​പോകാനാണ്​ ആസ്​റ്റർ ഡി.എം ഹെൽത്ത്​കെയറി​​െൻറ തീരുമാനം. കൂ​ടു​ത​ല്‍ ക്ലി​നി​ക്കു​ക​ള്‍ തു​റ​ക്കു​ം. ഭാ​വി​യി​ല്‍ വ​ലി​യ​തോ​തി​ല്‍ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് 15 ​വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആസ്​റ്റ​ര്‍ ഡി​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഖ​ത്ത​ര്‍ സി​ഇ​ഒ ഡോ.​സ​മീ​ര്‍ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. 2003 മാ​ര്‍ച്ച് പ​ത്തി​ന് മു​ശൈ​രി​ബി​ലാ​ണ് ആ​ദ്യ​ത്തെ മെ​ഡി​ക്ക​ല്‍ സെ​ൻറ​ര്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റു ക്ലി​നി​ക്കു​ക​ളും  ഏ​ഴു ഫാ​ര്‍മ​സി​ക​ളും ഒ​രു ഡ​യ​ഗ്​നോ​സി​സ് സെ​ൻററും ഒ​രു മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലും പ്ര​വ​ര്‍ത്തി​ച്ചുവ​രു​ന്നു​ണ്ട്. ഓ​ള്‍ഡ് അ​ല്‍ ഗാ​നിം, സി ​റി​ങ് റോ​ഡ്, അ​ല്‍ ഹി​ലാ​ല്‍, അ​ല്‍ റ​യ്യാ​ന്‍, അ​ല്‍ ഖോ​ര്‍, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​സ്​റ്റ​റി​​​െൻറ മെ​ഡി​ക്ക​ല്‍ സെ​ൻറ​റു​ക​ളുംഫാ​ര്‍മ​സി​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ദോ​ഹ മ​താ​ര്‍ ഖ​ദീ​മി​ല്‍ അ​ടു​ത്തി​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ഹോ​സ്പി​റ്റ​ലി​ല്‍ 16 വി​ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍, ഐ.​സി.​യു, എ​ന്‍.​ഐ.​സി.​യു, ഡെ​ലി​വ​റി സ്യൂ​ട്ട്, എം.​ആ​ര്‍.​ഐ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. ജ​ന​ങ്ങ​ള്‍ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ല​ഭ്യ​മാ​ക്കു​വാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്  ഡോ.​സ​മീ​ര്‍ മൂ​പ്പ​ന്‍ പ​റ​ഞ്ഞു.​ വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ട​ക്കം കു​റി​ച്ച ആ​സ്​റ്റ​ര്‍ വ​ള​ണ്ടി​യ​ര്‍ എ​ന്ന സി.​എ​സ്.​ആ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സേ​വ​ന​ങ്ങ​ളൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നൂ​റി​ല​ധി​കം ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പ​ടെ 700ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ഖ​ത്ത​റി​ലു​ള്ള​ത്. ആ​സ്​റ്റ​ര്‍ സെ​ൻററു​ക​ളി​ല്‍ പ്ര​തി​ദി​നം 2000 മു​ത​ല്‍ 2200 വ​രെ പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലെ സെ​ൻററി​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തു​ന്നു​ണ്ട്. ബ്ല​ഡ് ബാ​ങ്ക് ലൈ​സ​ന്‍സ് ല​ഭി​ച്ച ഏ​ക സ്വ​കാ​ര്യ ആശുപ​ത്രി​യാ​ണ് ആ​സ്​റ്റർ. ആ​സ്​റ്റ​റി​​​െൻറ മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ സെ​ക്ക​ൻറു​ക​ള്‍ക്കം ഡോ​ക്ട​ര്‍മാ​രു​ടെ അ​പ്പോ​യി​ന്‍മെ​ൻറ്​ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ ചാ​രി​റ്റി, ബ​ല​ദി​യ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ടു​ത്ത​ ര​ണ്ടു​വ​ര്‍ഷ​ത്തേ​ക്ക് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ം. മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​റും ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ്​റ്റാഫു​മാ​യ ഡോ. ​നാ​സ​ര്‍ മൂ​പ്പ​ന്‍, ആ​സ്​റ്റര്‍ ഹോ​സ്പി​റ്റ​ല്‍ ദോ​ഹ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍, ഡോ. ​ക​പി​ല്‍ ചി​ബ് എ​ന്നി​വ​രും വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsastermims
News Summary - astermims-qatar-gulf news
Next Story