ദോഹ: ആരോഗ്യപരിചരണ രംഗത്ത് ജീവനക്കാർ കൈക്കൊള്ളേണ്ട ശുചിത്വകാര്യങ്ങളിൽ ഉൗന്നിക്കൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലോക കൈശുചിത്വ ദിനം ആചരിച്ചു. ആരോഗ്യമന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തിയ പരിപാടികളിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ മെഡിക്കൽ സെൻററിലേയും ആസ്റ്റർ ഹോസ്പിറ്റലിലേയും ജീവനക്കാർ പങ്കെടുത്തു. ജീവനക്കാർക്കിടയിൽ രോഗികൾക്കുള്ള പരിചരണം, ശുചിത്വം എന്നിവക്കുള്ള പ്രാധാന്യത്തെകുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കാനാണ് മേയ് 3 മുതൽ 6 വരെയുള്ള നാല് ദിവസങ്ങളിലായ് ആസ്റ്റർ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന സമാപനചടങ്ങിൽ വിവിധപരിപാടികൾക്കുള്ള സമ്മാനദാനം ഖത്തർ ആരോഗ്യമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇൻഫെക്ഷൻ കൺേട്രാൾ ഒബ്സർവർ, ദൗഹ അമ്മെർ ഹംദാനി, ഡോ. നഹ്ല ഹസ്സൻ ശറഫ് എന്നിവർ നിർവഹിച്ചു. ആസ്റ്റർ ഖത്തർ മെഡിക്കൽ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫുമായ ഡോ. നാസർ മൂപ്പൻ, ആസ്റ്റർ ഹോസ്പിറ്റൽ ദോഹയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. കപിൽ ചിബ്, മെഡിക്കൽ ഡയറക്ടർ ഡോ. രഘു, ക്വാളിറ്റി വിഭാഗം മേധാവി ഡോ. മഹേഷ് പട്ടേൽ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾക്കിടയിൽ കൈകളുടെ ശുചിത്വം പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ലോക ആരോഗ്യ സംഘടനയാണ് എല്ലാ വർഷവും മേയ് 5ന് ലോക കൈ ശുചിത്വ ദിനമായി ആചരിക്കുന്നത്.