Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

കു​രു​ന്നു​ക​ളി​ലേ​ക്ക് സ​ന്തോ​ഷം പ​ക​ർ​ന്ന് ആ​സ്റ്റ​ർ സ്മൈ​ൽ കാ​മ്പ​യി​ൻ

text_fields
bookmark_border
aster DM health care smile campaign
cancel
camera_alt

ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ സം​ഘ​ടി​പ്പി​ച്ച സ്മൈ​ൽ കാ​മ്പ​യി​നി​ൽ​നി​ന്ന്

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്മൈ​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച് ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ. ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​മാ​യ ഹോ​പ് ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യാ​ണ് ക​ളി​യും വി​നോ​ദ​വും ഷോ​പ്പി​ങ്ങും ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി ഒ​രു ദി​നം പു​ഞ്ചി​രി സ​മ്മാ​നി​ച്ച യാ​ത്രാ​നു​ഭ​വം സം​ഘ​ടി​പ്പി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ചി​രി​ക്കാ​നും ഉ​ല്ല​സി​ക്കാ​നു​മാ​യി ഒ​രു ദി​ന​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ‘സ്മൈ​ൽ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​സ്റ്റ​ർ വ​ള​ന്റി​യ​ർ​മാ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ അ​സ്മ​ഖ് മാ​ളി​ലാ​യി​രു​ന്നു വി​വി​ധ ക​ളി​ക​ളും വി​നോ​ദ​വും ഷോ​പ്പി​ങ്ങു​മാ​യി കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. ക​ളി​ക്കൊ​ടു​വി​ൽ ‘മാ​ക്സി​ൽ ഷോ​പ്പി​ങ് ന​ട​ത്താ​നും, ഇ​ഷ്ട​മു​ള്ള ഉ​ടു​പ്പു​ക​ൾ വാ​ങ്ങാ​നും സൗ​ക​ര്യ​മൊ​രു​ക്കി. ഫ​ൺ​വി​​ല്ല​യി​ൽ ഒ​രു ദി​നം ക​ളി​ച്ചു ര​സി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ഹോ​പ് ഖ​ത്ത​റും ലാ​ൻ​ഡ് മാ​ർ​ക്ക് ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് വി​ശേ​​ഷ​പ്പെ​ട്ട ദി​വ​സം സ​മ്മാ​നി​ക്കാ​നാ​യ​ത് സ​ന്തോ​ഷ​ക​ര​മെ​ന്ന് ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​​ത്ത്കെ​യ​ർ സി.​ഒ.​ഒ ക​പി​ൽ ചി​ബ് പ​റ​ഞ്ഞു. ഓ​രോ കു​ട്ടി​ക്കും ക​ളി​ക്കാ​നും സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടാ​നും അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന​തി​ൽ നി​ന്നാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AsterQatar NewsSmile campaign
News Summary - aster smile campaign
Next Story